Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇസ്രായേലിൽ മലയാളി...

ഇസ്രായേലിൽ മലയാളി മരിച്ചു; താമസ സ്ഥലത്തിനു പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്ന് അവസാന സന്ദേശം

text_fields
bookmark_border
sudaresan
cancel
camera_alt

സുന്ദരേശൻ

തിരുവനന്തപുരം: ഇസ്രായേലിൽ മലയാളി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ ചെമ്മരുതി ഗുരുമുക്കിൽ എസ്.എസ്. ഭവനിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്.

ഇസ്രയേലിലെ ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്നു. സുരേഷ് മരണപ്പെട്ടതായി ഇസ്രായേലിലുള്ള മലയാളി കൂട്ടായ്മയാണ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചത്. അതേ സമയം, മരണകാരണം എന്താണെന്ന് വ്യക്തമല്ല.

താമസ സ്ഥലത്തിനു പുറത്ത് ബോംബിങ് നടക്കുന്നുണ്ടെന്നും പച്ചക്കറി സാധനങ്ങള്‍ വാങ്ങാൻ വീടിനു പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കള്‍ക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തിൽ സുരേഷ് പറഞ്ഞതായി അറിയുന്നത്.

കൂടുതൽ വിവരങ്ങള്‍ക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടു വർഷമായി സുരേഷ് ഇസ്രായേലിലാണ്. ഭാര്യ ചിത്ര കുവൈത്തിലാണ്. രണ്ട് മക്കളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelMalayali Died
News Summary - A Malayali died in Israel
Next Story