കുവൈത്തിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ
text_fieldsസൈജു സൈമണ്‍, ജീന
കുവൈത്ത് സിറ്റി: മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി മല്ലശ്ശേരി പൂങ്കാവ് പുത്തേത്ത് പുത്തൻവീട്ടിൽ സൈജു സൈമണ്‍ (35), ഭാര്യ ജീന (35) എന്നിവരാണ് മരിച്ചത്. സൈജു സിംസൺ ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി ജോലിചെയ്തുവരുകയായിരുന്നു. കുവൈത്തിൽ സ്വകാര്യ സ്കൂളിലെ ഐ.ടി ജീവനക്കാരിയാണ് ഭാര്യ.
വ്യാഴാഴ്ച രാവിലെ സാൽമിയയിലെ ഇവർ താമസിക്കുന്ന അപ്പാർട്മെന്റിലാണ് സംഭവം. സൈമണിനെ കെട്ടിടത്തിൽനിന്ന് വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് ജീനയെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാതിൽ തുറക്കാത്തതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു വർഷം മുമ്പാണ് സൈജുവും ജീനയും വിവാഹം കഴിച്ചത്. 2015 മുതൽ സൈജു സൈമണ്‍ കുവൈത്തിൽ ജോലി ചെയ്യുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. അടുത്തിടെയാണ് ജീന കുവൈത്തിലെത്തിയത്. മൃതദേഹങ്ങൾ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.സൈമൺ-ആലീസ് ദമ്പതികളുടെ മകനാണ് സൈജു സൈമൺ. ജീനയുടെ പിതാവ് മോഹൻ ജോർജ്, മാതാവ് കുഞ്ഞുമോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

