Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗദിയിൽ ടാങ്കര്‍...

സൗദിയിൽ ടാങ്കര്‍ മറിഞ്ഞ് മലയാളി യുവാവ്​ മരിച്ചു

text_fields
bookmark_border
സൗദിയിൽ  ടാങ്കര്‍ മറിഞ്ഞ് മലയാളി യുവാവ്​ മരിച്ചു
cancel

റിയാദ്: സൗദി അറേബ്യയിൽ ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. റിയാദിൽ നിന്ന്​ 200 കിലോമീറ്ററകലെ ഹുത്ത സുദൈറില്‍ കോഴിക്കോട്​ താമരശ്ശേരി ഓമശ്ശേരി സ്വദേശി കാഞ്ഞിരപ്പറമ്പില്‍ മുനാസിര്‍ (24) ആണ് മരിച്ചത്​.

ഞായറാഴ്​ച ഉച്ചക്കായിരുന്നു അപകടം. ടാങ്കര്‍ റോഡില്‍ നിയന്ത്രണം വിട്ട്

മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മുനാസിര്‍ മരിച്ചു. സമസ്​ത ജംയത്തുൽ ഉലമ നേതാവ്​ നാസർ ഫൈസി കുടത്തായിയുടെ സഹോദര പുത്രനാണ് മുനാസിർ. തുമൈറില്‍ ജോലി ചെയ്യുന്ന മുസ്തഫയാണ് പിതാവ്.

മാതാവ്: സറീന. ഫർഹത്ത് ജാബിൻ സഹോദരിയാണ്. അവിവാഹിതനാണ്. ഹുത്ത സുദൈറില്‍

ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പിതാവിനെ സഹായിക്കുന്നതിന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്​, ഹുത്ത സുദൈര്‍ കെ.എം.സി.സി, തുമൈര്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story