Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്ദർശന വിസയിലെത്തിയ മലപ്പുറം സ്വദേശിനി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
സന്ദർശന വിസയിലെത്തിയ മലപ്പുറം സ്വദേശിനി ജിദ്ദയിൽ മരിച്ചു
cancel

ജിദ്ദ: സന്ദർശന വിസയിൽ ജിദ്ദയിലെത്തിയ മലപ്പുറം സ്വദേശിനി മരിച്ചു. മങ്കട കൂട്ടിൽ സ്വദേശിനി പുള്ളോടൻ സിഫാനത്ത് (48) ആണ് മരിച്ചത്. ജിദ്ദയിൽ കുടുംബസമേതം താമസിക്കുന്ന മകളുടെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയതായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയിലധികമായി ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സ്റ്റിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ്‌ മരിച്ചത്.

ഭർത്താവ്: പിലാക്കൽ അബ്ദുൽ ഹമീദ്. മക്കൾ: അജിന, ഹസ്ന, ഫസ്ന. മരുമക്കൾ: സുലൈമാൻ, ഹിശാം, അമാനുല്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ ഫൈഹ ഡിസ്ട്രിക്ടിലെ മസ്ജിദ് റഹ്മ മഖ്ബറയിൽ ഖബറടക്കിയതായി നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A Malappuram native died in Jeddah
Next Story