Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​ൻ​കി​ട ക​പ്പ​ൽ...

വ​ൻ​കി​ട ക​പ്പ​ൽ നി​ർ​മാ​ണ​ത്തി​ൽ സു​പ്ര​ധാ​ന നേ​ട്ടം; ‘എം.​എ​സ് മ​രി​യ’ ജ​ർ​മ​നി​ക്ക്​ കൈ​മാ​റി കൊ​ച്ചി ക​പ്പ​ൽ​ശാ​ല

text_fields
bookmark_border
വ​ൻ​കി​ട ക​പ്പ​ൽ നി​ർ​മാ​ണ​ത്തി​ൽ സു​പ്ര​ധാ​ന നേ​ട്ടം; ‘എം.​എ​സ് മ​രി​യ’ ജ​ർ​മ​നി​ക്ക്​ കൈ​മാ​റി കൊ​ച്ചി ക​പ്പ​ൽ​ശാ​ല
cancel
camera_alt

കൊ​ച്ചി ക​പ്പ​ൽ​ശാ​ല നി​ർ​മി​ച്ച എം.​എ​സ് മ​രി​യ

കൊ​ച്ചി: അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക മി​ക​വോ​ടെ കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യി​ൽ നി​ർ​മി​ച്ച ‘എം.​എ​സ് മ​രി​യ’ എ​ന്ന വി​വി​ധോ​ദ്ദേ​ശ്യ ക​പ്പ​ൽ, ജ​ർ​മ​നി ആ​സ്ഥാ​ന​മാ​യ എ​ച്ച്.​എ​സ് ഷി​ഫ്ഫാ​ർ​ട്ട്സ് യു.​ജി ആ​ൻ​ഡ് ക​മ്പ​നി​ക്ക് കൈ​മാ​റി. ക​മ്പ​നി​ക്കു ൃവേ​ണ്ടി നി​ർ​മി​ക്കു​ന്ന എ​ട്ട് എ​ച്ച്.​എ​സ് ഇ​ക്കോ​ഫ്രീ​റ്റ​ർ വി​വി​ധോ​ദ്ദേ​ശ്യ ക​പ്പ​ലു​ക​ളി​ൽ ര​ണ്ടാ​മ​ത്തേ​താ​ണി​ത്.

കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​എ​സ്. ഹ​രി​കൃ​ഷ്ണ​ൻ, എ​ച്ച്.​എ​സ് ഷി​ഫ്ഫാ​ർ​ട്ട്സ് യു.​ജി ആ​ൻ​ഡ് ക​മ്പ​നി ഡ​യ​റ​ക്ട​ർ ഹെ​യ്ൻ​സ് ജോ​സെ​ഫ് ഷെ​പേ​ഴ്‌​സ് എ​ന്നി​വ​ർ ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. നെ​ത​ർ​ല​ൻ​ഡ്സ് ആ​സ്ഥാ​ന​മാ​യ ഗ്രൂ​ട്ട് ഷി​പ് ഡി​സൈ​ൻ എ​ൻ​ജി​നീ​യ​റി​ങ് ക​മ്പ​നി രൂ​പ​ക​ൽ​പ​ന ചെ​യ്ത ക​പ്പ​ലി​ന്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യി​ൽ ന​ട​ത്തി​യ​ത്. അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​രം, ച​ര​ക്കു​നീ​ക്കം എ​ന്നി​വ​ക്കാ​യി പ്ര​ത്യേ​കം നി​ർ​മി​ച്ച ക​പ്പ​ലി​ന് 7000 മെ​ട്രി​ക് ട​ൺ ഭാ​രം വ​ഹി​ക്കാ​ൻ ശേ​ഷി​യു​ണ്ട്.

കൂ​റ്റ​ൻ യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ, സ്റ്റീ​ൽ, ക​ണ്ടെ​യ്ന​റു​ക​ൾ, ത​ടി, ക​ട​ലാ​സ്, ക​ൽ​ക്ക​രി, ധാ​ന്യ​ങ്ങ​ൾ, അ​പ​ക​ട സാ​ധ്യ​ത കൂ​ടി​യ രാ​സ​വ​സ്തു​ക്ക​ൾ എ​ന്നി​വ ലോ​ക​ത്തെ​വി​ടെ​യും സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കാ​മെ​ന്ന​താ​ണ് ക​പ്പ​ലി​ന്റെ പ്ര​ത്യേ​ക​ത.

പ​ര​മാ​വ​ധി വേ​ഗം കൈ​വ​രി​ക്കാ​നും ഉ​യ​ർ​ന്ന ഇ​ന്ധ​ന​ക്ഷ​മ​ത​ക്കു​മാ​യി ക​പ്പ​ലി​ന്റെ മു​ൻ​ഭാ​ഗ​ത്ത് ലം​ബ​മാ​യി റാ​ക്ക്ഡ് സ്റ്റെം ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ച​ര​ക്കു​ക​ൾ സൗ​ക​ര്യ​പ്ര​ദ​മാ​യി സൂ​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന വ​ലി​യ കാ​ർ​ഗോ അ​റ​ക​ളും റി​ഡ​ക്ഷ​ൻ ഗി​യ​ർ​ബോ​ക്സ് മു​ഖേ​ന ക​ൺ​ട്രോ​ള​ബ​ൾ പി​ച്ച് പ്രൊ​പ്പ​ല്ല​ർ ച​ലി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നാ​ല്​ സ്ട്രോ​ക്ക് ഡീ​സ​ൽ എ​ൻ​ജി​നു​ക​ളും ക​പ്പ​ലി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GermanyShipshandoverkochi shipyardKerala
News Summary - A major achievement in the construction of large ships; Kochi Shipyard hands over ‘MS Maria’ to Germany
Next Story