Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം

text_fields
bookmark_border
Aadujeevitham The Goat Life box office collection day 2: Prithviraj’s survival drama dominates in Malayalam
cancel

മരുഭൂമിയിൽ ആടുകൾക്കൊപ്പം രാപ്പകൽ തള്ളിനീക്കിയ നജീബിന്റെ സങ്കടക്കഥ പറഞ്ഞ ആടുജീവിതം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വാരിക്കൂട്ടി. അർബാബിന്റെ ക്രൂരതകളുടെ മുന്നിൽ നിസ്സഹായനായി പ്രേക്ഷകരുടെ കണ്ണു നനയിപ്പിച്ച നജീബിന്റെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ച് പൃഥ്വിരാജ് സുകുമാരൻ മികച്ച നടനായപ്പോൾ ബെന്യാമിന്റെ കഥയെ അഭ്രപാളിയിലേക്ക് ആവാഹിച്ച മിടുക്കിന് ​െബ്ലസി മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകർ കാത്തിരുന്നതു പോലെ തന്നെ ആടുജീവിതത്തിലെ അഭിനയത്തിന് ​പൃഥ്വീരാജ് വീണ്ടും അവാർഡിന്റെ തിളക്കത്തിലേറുകയായിരുന്നു. മികച്ച സംവിധായകനും നടനും അവലംബിത തിരക്കഥക്കും അടക്കം നിരവധി അവാർഡുകളാണ് സിനിമ നേടിയത്. മികച്ച ജനപ്രിയ ചിത്രമായി ജൂറി തിരഞ്ഞെടുത്തതും തിയറ്ററുകളെ അക്ഷരാർഥത്തിൽ കണ്ണീർ കാഴ്ചകളാക്കിയ ആടുജീവിതം തന്നെ. നജീബിന്റെ സുഹൃത്തായ ഹക്കീമിന്റെ വേഷം ഉജ്ജ്വലമാക്കിയ പുതുമുഖ നടൻ കെ.ആർ. ഗോകുലിന് ജൂറിയുടെ പ്ര​ത്യേക പരാമർശവും നേടാനായി.

മരുഭൂമിയുടെ വന്യതയും ഒടുവിൽ അതിജീവനത്തിന്റെ ആശ്വാസവും പ്രേക്ഷകരിലെത്തിച്ച ആടുജീവിതം മലയാളി പ്രേക്ഷകന് സമ്മാനിച്ചത് പുത്തൻ ദൃശ്യാനുഭവത്തിന്റെ മരുക്കാഴ്ചകളാണ്. നജീബായി പൃഥ്വിരാജ് സ്ക്രീനിൽ നിറഞ്ഞാടിയ സിനിമ കൂടിയായിരുന്നു ആടുജീവിതം. മികച്ച ഛായാഗ്രാഹകനായി കെ.എസ്. സുനിൽ. തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച മേക്കപ്പ് മാനുള്ള അവാർഡ് രഞ്ജിത്ത് അമ്പാടി നേടി. മികച്ച ശബ്ദമിശ്രണം, മികച്ച കളറിസ്റ്റ് എന്നീ പുരസ്കാരങ്ങളും സിനിമ കരസ്ഥമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story