Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടി ആത്മഹത്യ...

പെൺകുട്ടി ആത്മഹത്യ ചെയ്​ത സംഭവത്തിൽ പെൺ സുഹൃത്ത്​ അറസ്റ്റിൽ; പോക്സോയും ആത്മഹത്യ പ്രേരണാകുറ്റവും ചുമത്തി

text_fields
bookmark_border
പെൺകുട്ടി ആത്മഹത്യ ചെയ്​ത സംഭവത്തിൽ പെൺ സുഹൃത്ത്​ അറസ്റ്റിൽ;  പോക്സോയും ആത്മഹത്യ പ്രേരണാകുറ്റവും ചുമത്തി
cancel

തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സുഹൃത്ത് അറസ്​റ്റിൽ. വരന്തരപ്പിള്ളി ചക്കുങ്ങൽ വീട്ടിൽ അഭിരാമിയാണ്​ (24) അറസ്​റ്റിലായത്. യുവതിക്കെതിരെ പോക്സോ കേസും ആത്മഹത്യ പ്രേരണാകുറ്റവും ചുമത്തി.

കഴിഞ്ഞയാഴ്ച തൃശൂരിൽ തിരുവമ്പാടിക്ക് സമീപം വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ഈസ്​റ്റ്​ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ സൗഹൃദങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അഭിരാമിയിലെത്തിയത്. ഫോണിൽനിന്ന് പെൺകുട്ടിയുമൊത്തുള്ള ചിത്രങ്ങളും ലഭിച്ചു. മരിച്ച കുട്ടിക്ക് മറ്റൊരു ആൺകുട്ടിയുമായുള്ള സൗഹൃദം വിലക്കിയതിലെ മാനസിക സമ്മർദമാണ് ആത്മഹത്യക്കിടയാക്കിയതെന്നാണ് കണ്ടെത്തൽ. യുവതി മറ്റ് വിദ്യാർഥിനികളുമായും സൗഹൃദം സ്ഥാപിച്ച് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - a lady arrested in relation with friends suicide case
Next Story