Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ജയതിലക് ചീഫ് സെക്രട്ടറിയാകും; നിയമനം ശാരദ മുരളീധരൻ വിരമിക്കുന്ന ഒഴിവിലേക്ക്

text_fields
bookmark_border
Dr A Jayathilak IAS
cancel

തിരുവനന്തപുരം: ഡോ.എ. ജയതിലകിനെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. 1991 ബാച്ചിലെ ഐ.ഐ.എസ് ഉദ്യോഗസ്ഥനാണ് ജയതിലക്. നിലവിൽ ധനവകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയാണ്.

ശാരദ മുരളീധരൻ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഈ മാസം 30നാണ് ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുക. 2026 ജൂൺ വരെയാണ് ജയതിലകിന്റെ കാലാവധി.

രാജസ്ഥാൻ സ്വദേശിയായ മനോജ് ജോഷി രണ്ട് തവണ ചീഫ് സെക്രട്ടറിയാകാനുള്ള അവസരം വേണ്ടെന്ന് വെച്ചതോടെയാണ് 1990 ബാച്ചിലെ വി. വേണുവിനും പിന്നാലെ ഭാര്യ ശാരദ മുരളീധരനും ചീഫ് സെക്രട്ടറിമാരായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Jayathilak will be next Chief Secretary
Next Story