Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഡ് മുറിച്ച്...

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

text_fields
bookmark_border
mini
cancel

അങ്കമാലി: എം.സി റോഡിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അങ്കമാലി വളവഴി എ.ജെ നഗർ 102ൽ ബ്ലായിപ്പറമ്പിൽ വീട്ടിൽ സജിയുടെ ഭാര്യ മിനിയാണ് (45) മരിച്ചത്.

ശനിയാഴ്ച രാത്രി 9.30ഓടെ എം.സി റോഡിൽ വളവഴിയിലേക്കു തിരിയുന്ന ഭാഗത്തായിരുന്നു അപകടം. ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്കു പോകുന്നതിന് മിനി റോഡ് കുറുകെ കടക്കുന്നതിനിടെയായിരുന്നു ബസ് ഇടിച്ച് തെറിപ്പിച്ചത്. അവശനിലയിലായ മിനിയെ ആസ്റ്റർ മെഡിസിറ്റിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ചൊവ്വാഴ്ച മരണം സംഭവിച്ചു. മക്കൾ: അക്ഷയ്, ശരത് (ഇരുവരും വിദ്യാർഥികൾ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentdeath
News Summary - A housewife died after being hit by a bus while crossing the road
Next Story