പെട്രോൾ പമ്പിന് സമീപത്തെ വീടിന് തീപിടിച്ചു
text_fieldsപറവൂർ കെ.എം.കെ കവലയിൽ പെട്രോൾ പമ്പിന് സമീപത്തെ വീട്ടിൽ നിന്ന് പുക ഉയരുന്നു
പറവൂർ: പെട്രോൾ പമ്പിന് സമീപത്തെ വീടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.കെ.എം.കെ കവലക്കും തെക്കേനാലുവഴിക്കും ഇടയിലെ ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പിന് പിന്നിലെ പി.ആർ. രവി മേനോെൻറ വീടിെൻറ മുകൾ നിലയിലാണ് തീപിടിച്ചത്.
നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ വീട്ടുകാർ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. മുകൾ നിലയിൽ വെൽഡിങ് ജോലികൾ നടക്കുന്നതിനിടെ തീപ്പൊരി കിടക്കയിൽ വീണു.
തൊഴിലാളികൾ വെള്ളം ഒഴിച്ചു കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നു. ഉടൻ പൊലീസും രണ്ട് യൂനിറ്റ് ഫയർഫോഴ്സും എത്തി. പെട്രോൾ പമ്പിലെ സുരക്ഷാസംവിധാനം പ്രവർത്തനസജ്ജമാക്കി. കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് കെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

