Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊന്നാനി മാറഞ്ചേരി പുറങ്ങിൽ വീടിന് തീപിടിച്ച് അപകടം; അഞ്ചു പേർക്ക് പൊള്ളലേറ്റു, മൂന്നു പേരുടെ നില ഗുരുതരം
text_fieldsbookmark_border
Representational Image
മാറഞ്ചേരി(മലപ്പുറം): പൊന്നാനി മാറഞ്ചേരി പുറങ്ങിൽ വീടിന് തീപിടിച്ച് അപകടം. അഞ്ചു പേർക്ക് പൊള്ളലേറ്റു. മൂന്നു പേരുടെ നില ഗുരുതരം.
പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിന് സമീപം ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന, മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കാണ് പൊള്ളലേറ്റത്. മണികണ്ഠൻ, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമാണ്.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെ വീടിന്‍റെ ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

