Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുളസിക്കും കോങ്ങാടിനും...

തുളസിക്കും കോങ്ങാടിനും ചരിത്രനിമിഷം

text_fields
bookmark_border
തുളസിക്കും കോങ്ങാടിനും ചരിത്രനിമിഷം
cancel
camera_alt

കെ.​എ. തു​ള​സി ഭ​ർ​ത്താ​വും പാ​ല​ക്കാ​ട് എം.​പി​യു​മാ​യ വി.​കെ. ശ്രീ​ക​ണ്ഠ​നൊ​പ്പം

കോ​ങ്ങാ​ട്: ച​രി​ത്രം സൃ​ഷ്ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു കെ.​എ. തു​ള​സി​യു​ടെ വി​ജ​യം. എം.​പി​യു​ടെ ഭാ​ര്യ എം.​എ​ൽ.​എ​യാ​കു​ന്ന​ത് കേ​ര​ള​ത്തി​ൽ ആ​ദ്യം. പാ​ല​ക്കാ​ട് എം.​പി വി.​കെ. ശ്രീ​ക​ണ്ഠ​ന്റെ ഭാ​ര്യ കെ.​എ. തു​ള​സി മ​ന്ത്രിയാ​കു​ന്ന​തോ​ടെ ആ ​ച​രി​ത്ര​ത്തി​ന് തി​ള​ക്ക​മേ​റി.

തൃ​ശൂ​ർ കൊ​ണ്ടാ​ഴി​യി​ൽ അ​യ്യ​പ്പ​ന്റെ​യും അ​മ്മി​ണി​യു​ടെ​യും മ​ക​ളാ​യി 1973 മേ​യ് ഏ​ഴി​നാ​ണ് കെ.​എ. തു​ള​സി ജ​നി​ച്ച​ത്. പ​ഴ​യ​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് സ്കൂ​ൾ, ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്റ് ജോ​സ​ഫ് കോ​ള​ജ്, മ​മ്മി​യൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ കോ​ള​ജ്, പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് എന്നിവിടങ്ങളിൽ പഠനം. 1996ൽ ​യു.​ജി.​സി നെ​റ്റ് ക​ര​സ്ഥ​മാ​ക്കി. 1994 മു​ത​ൽ കോ​ൺ​ഗ്ര​സ് അം​ഗ​ം. 2000-2005 കാ​ല​ഘ​ട്ട​ത്തി​ൽ തൃ​ശൂ​രി​ലെ ചേ​ല​ക്ക​ര ഡി​വി​ഷ​നി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി. 2001ൽ ​ചേ​ല​ക്ക​ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലും 2004ൽ ​ഒ​റ്റ​പ്പാ​ലം പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ലും പ​രാ​ജ​യ​പ്പെ​ട്ടു. 2004 മു​ത​ൽ കെ.​പി.​സി.​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ം. 2012 മു​ത​ൽ 2017 വ​രെ സം​സ്ഥാ​ന വ​നി​ത ക​മീ​ഷ​ൻ അം​ഗ​മാ​യി. 2016 മു​ത​ൽ 2023 വ​രെ എ.​ഐ.​സി.​സി അം​ഗ​മാ​യി. ആ​റ് വ​ർ​ഷ​മാ​യി കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election resultVD SatheesanKerala UDF Cabinet
News Summary - A Historic Moment for Thulasi and Kongad
Next Story