Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
wedding
cancel
camera_alt

ഓൺലൈനിലൂടെ നടന്ന വിവാഹ രജിസ്ട്രേഷനിൽ ജീവൻകുമാറും ധന്യയും

Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​...

സംസ്ഥാനത്ത്​ ഇങ്ങനെയൊരു കല്യാണമിതാദ്യമാണ്; വി​ദേ​ശ​മ​ന്ത്രാ​ല​യവും, കേ​ന്ദ്ര ഐ.​ടി വ​കു​പ്പും ഇടപെ​ട്ടൊരു ഹൈടെക്​ കല്യാണം

text_fields
bookmark_border

കൊല്ലം: കോവിഡ്​ ലോക​ക്രമങ്ങളെയൊക്കെ മാറ്റി മറിച്ചു. ന്യൂ നോർമലായി മാറി മനുഷ്യരുടെ ജീവിതമടക്കം എല്ലാം. നൂറും ആയിരം പേരുമൊക്കെ പ​ങ്കെടുത്ത്​ ആഘോഷമായി നടന്ന കല്യാണം പത്ത്​ പേരിലേക്ക്​ വരെ ചുരുങ്ങി. കോവിഡിനെ ത​ുടർന്ന്​ യാത്രാ വിലക്കുകൾ വന്നതോടെ വധുവും വരനുമൊക്കെ പല രാജ്യങ്ങളിൽ കുടുങ്ങി. കല്യാണങ്ങൾ നീട്ടിവെച്ചത്​ നാട്ടിൽ പുതുമയല്ലാത്തതായി മാറി.

അത്തരം വാർത്തകൾക്കിടയിൽ വ്യത്യസ്​​തമായൊരു വിവാഹം കഴിഞ്ഞ ദിവസം ഓൺലൈനിൽ നടന്നു. മലയാളികളാണ്​ ആ ചരിത്രം രചിച്ചത്​.വധു കേരളത്തിൽ, വരൻ യുക്രയിൻ. നിയമകുരുക്കുകൾ ഏറെയുണ്ടായിരുന്നു ജീ​വ​ൻ​കു​മാ​റിന്​ ധ​ന്യ​യെ സ്വന്തമാക്കാൻ. പക്ഷെ എല്ലാ കുരുക്കുകളും അഴിഞ്ഞതോടെ രാ​ജ്യ​ങ്ങ​ൾ​ക്ക​പ്പു​റ​മി​രു​ന്ന് ഇരുവരും വിവാഹിതരായി.

ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യു​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ വി​വാ​ഹം കൂടിയായിരുന്നു അത്​.

ആ കഥയിങ്ങനെയാണ്​;

ഇ​ള​മ്പ​ൽ തി​രു​നി​ല​ശ്ശേ​രി വീ​ട്ടി​ൽ സി.​വി. ദേ​വ​രാ​ജ‍െൻറ മ​ക​നാ​ണ് യു​ക്ര​യി​നി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​യ ജീ​വ​ൻ​കു​മാ​ർ. ക​ഴ​ക്കൂ​ട്ടം നെ​ഹ്​​റു ജ​ംങ്ഷ​ൻ ധ​ന്യ ഭ​വ​നി​ൽ മാ​ർ​ട്ടിെൻറ മ​ക​ളാ​ണ് ഐ.​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ധ​ന്യ.

കോ​വി​ഡ് വ്യാ​പ​ന​ത്തെ​തു​ട​ർ​ന്ന് യു​ക്ര​യി​നി​ൽ​നി​ന്ന്​ നാ​ട്ടി​ലെ​ത്താ​ൻ ജീ​വ​ൻ​കു​മാ​റി​ന് ക​ഴി​യാ​ത്ത​തി​നാ​ൽ സ്പെ​ഷ​ൽ മാ​രേ​ജ് ആ​ക്ട് പ്ര​കാ​രം വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു.

എ​ന്നാ​ൽ, നി​ശ്ചി​ത കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ജീ​വ​ൻ​കു​മാ​റി​ന് എ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് അ​പേ​ക്ഷ​യു​ടെ കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ട​ണ​മെ​ന്നും നേ​രി​ട്ട് സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​ൽ ഹാ​ജ​രാ​കു​ന്ന​ത് ഒ​ഴി​വാ​ക്കി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ അ​നു​മ​തി​യും ആ​വ​ശ്യ​പ്പെ​ട്ട് ഇ​രു​വ​രും ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു.

ജ​സ്​​റ്റി​സു​മാ​രാ​യ എ. ​മു​ഹ​മ്മ​ദ് മു​സ്താ​ഖ്, ഡോ. ​കൗ​സ​ർ ഇ​ട​പ്പാ​ഗാ​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ ​െബ​ഞ്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ, വി​ദേ​ശ​മ​ന്ത്രാ​ല​യം, കേ​ന്ദ്ര ഐ.​ടി വ​കു​പ്പ് എ​ന്നി​വ​രു​ടെ​യും അ​ഭി​പ്രാ​യം തേ​ടി​യ​ശേ​ഷം ജീ​വ​ൻ​കു​മാ​റി​ന് പ​ക​രം പി​താ​വ്​ ദേ​വ​രാ​ജ​നെ ര​ജി​സ്​​റ്റ​റി​ൽ ഒ​പ്പു​വെ​ക്കാ​ൻ പ​വ​ർ ഓ​ഫ് അ​റ്റോ​ണി​യാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന്, പു​ന​ലൂ​ർ സ​ബ് ര​ജി​സ്ട്രാ​റും വി​വാ​ഹ ഓ​ഫി​സ​റു​മാ​യ ടി.​എം. ഫി​റോ​സ് ജീ​വ​ൻ​കു​മാ​റി​നെ ഓ​ണ്‍ലൈ​നി​ലൂ​ടെ​യും ധ​ന്യ​യെ നേ​രി​ട്ടും ക​ണ്ട്​ വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്ത് ന​ൽ​കു​ക​യാ​യി​രു​ന്നു. ജി​ല്ല ര​ജി​സ്ട്രാ​ർ സി.​ജെ. ജോ​ൺ​സ‍െൻറ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ഓ​ൺ​ലൈ​നി​ൽ വി​വാ​ഹ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wedding
News Summary - A high-tech wedding between the Ministry of External Affairs and the Central IT Department
Next Story