Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉടുമ്പിനെ പിടികൂടി...

ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി വില്‍പന നടത്തിയ സംഘം പിടിയില്‍

text_fields
bookmark_border
കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് വ​ന​മേ​ഖ​ല​യി​ല്‍നി​ന്ന്​ ഉ​ടു​മ്പി​നെ വേ​ട്ട​യാ​ടി​യ പ്ര​തി​ക​ളെ പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച്​ തെ​ളി​വെ​ടു​പ്പ്  ന​ട​ത്തു​ന്നു
cancel
camera_alt

കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് വ​ന​മേ​ഖ​ല​യി​ല്‍നി​ന്ന്​ ഉ​ടു​മ്പി​നെ വേ​ട്ട​യാ​ടി​യ പ്ര​തി​ക​ളെ പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ച്​ തെ​ളി​വെ​ടു​പ്പ്

ന​ട​ത്തു​ന്നു

കു​ള​ത്തൂ​പ്പു​ഴ: വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തോ​ട് ചേ​ര്‍ന്നു​ള്ള വ​ന​ത്തി​ല്‍ നി​ന്ന്​ ഉ​ടു​മ്പി​നെ വേ​ട്ട​യാ​ടി​പ്പി​ടി​ച്ച് ഇ​റ​ച്ചി​യാ​ക്കി വി​ല്‍പ​ന ന​ട​ത്തി​യ സം​ഘ​ത്തെ വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി. ചി​ത​റ മാ​ങ്കോ​ട് രാ​ജേ​ഷ് ഭ​വ​നി​ല്‍ രാ​ജു (49), ശ്രീ​ജി​ത്ത് ഭ​വ​നി​ല്‍ സു​ഭാ​ഷ് (48), ഷി​ജു വി​ലാ​സ​ത്തി​ല്‍ ഷി​ജു (40), രാ​ജു​വി​ലാ​സ​ത്തി​ല്‍ ര​തീ​ഷ്‌ (39), പെ​രി​ങ്ങ​മ്മ​ല സ്വ​ദേ​ശി സ​ജി​മോ​ന്‍ (40), റെ​ജി, ര​വി, കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​ഞ്ച​ല്‍ റേ​ഞ്ച് വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യ​ത്.

ഏ​താ​നും ദി​വ​സം മു​മ്പാ​ണ് അ​ഞ്ച​ല്‍ വ​ന​മേ​ഖ​ല​യി​ലെ കു​ള​ത്തൂ​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് ചൂ​ല​ടി വ​ന​പ്ര​ദേ​ശ​ത്തു​നി​ന്ന്​ റെ​ജി, ര​വി, കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന്​ ഉ​ടു​മ്പി​നെ പി​ടി​കൂ​ടി ഇ​റ​ച്ചി​യാ​ക്കി മ​റ്റു​ള്ള​വ​ര്‍ക്ക് ന​ല്‍കി​യ​ത്. റേ​ഞ്ച് ഓ​ഫി​സ​ര്‍ ടി.​എ​സ്. സ​ജു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ടു​മ്പി​നെ ​േവ​ട്ട​യാ​ടി​യ മൂ​വ​ര്‍സം​ഘ​ത്തെ പി​ടി​കൂ​ടി. ഇ​വ​രെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് സം​ഘാം​ഗ​ങ്ങ​ളാ​യ മ​റ്റു പ്ര​തി​ക​ള്‍കൂ​ടി പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​ട്ടു​പ്ര​തി​ക​ളെ​യും വ​ന​മേ​ഖ​ല​യി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ എ​ത്തി​ച്ച്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഉ​ടു​മ്പി​ന്‍റെ ഇ​റ​ച്ചി​യും തോ​ലും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. ഇ​വ​യു​ടെ സാ​മ്പ്​​ൾ ​പ​രി​ശോ​ധ​ന​ക്കാ​യി ല​ബോ​റ​ട്ട​റി​യി​ലേ​ക്ക​യ​ച്ചു. പു​ന​ലൂ​ര്‍ വ​നം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monitor lizardsarrested
News Summary - A group that caught Monitor lizards and sold them as meat was arrested
Next Story