Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിന്‍റെ മുഖച്ഛായ...

കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന ഭരണം വരും -വി.ഡി. സതീശൻ

text_fields
bookmark_border
കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്ന ഭരണം വരും -വി.ഡി. സതീശൻ
cancel
Listen to this Article

ശൂരനാട് തെക്ക് (കൊല്ലം): കേരളത്തിന്‍റെ സമസ്ത മേഖലകളിലും വമ്പിച്ച മാറ്റം വരുത്തുന്ന സർക്കാറായിരിക്കും യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ വരാൻ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശൂരനാട് തെക്ക് മണ്ഡലം കമ്മിറ്റി പണികഴിപ്പിച്ച പുതിയ ഓഫിസ് മന്ദിരത്തിന്‍റെ (കോൺഗ്രസ്ഭവൻ) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അന്തരിച്ച കോൺഗ്രസ് നേതാക്കളായ ശൂരനാട് രാജശേഖരന്റെയും കെ കൃഷ്ണൻകുട്ടി നായരുടെയും പി.എം. ഇബ്രാഹിംകുട്ടിയുടെയും ഫോട്ടോ അനാച്ഛാദനം ചെയ്യപ്പെട്ടു.

മണ്ഡലം പ്രസിഡൻറ് ആർ.ഡി. പ്രകാശ് അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, സി.ആർ. മഹേഷ് എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എം. നസീർ, അഡ്വ. പി. ജർമിയാസ്, ശശികുമാരൻ നായർ, കരുവള്ളിയിൽ ശശി, കാരയ്ക്കാട്ട് അനിൽ, ആശാ രമേശ്, എസ്. സുഭാഷ്, കുറ്റിയിൽ രതീഷ്, സരസ്വതി അമ്മ, കൊമ്പിപ്പള്ളിൽ സന്തോഷ്, രവീന്ദ്രൻ പിള്ള, മുഹമ്മദ് കുഞ്ഞ്, ബാബുരാജൻ തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VD Satheesan
News Summary - A government will come and that will change the face of Kerala says VD Satheesan
Next Story