Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമഗ്ര...

സമഗ്ര വികസനകാഴ്ചപ്പാടിന് ഉത്തമ ഉദാഹരണമാണ് ജലമെട്രോ –മുഖ്യമന്ത്രി

text_fields
bookmark_border
water metro
cancel
camera_alt

കൊ​ച്ചി ജ​ല​മെ​ട്രോ ടെ​ര്‍മി​ന​ലു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ശേ​ഷം മ​ന്ത്രി പി. ​രാ​ജീ​വും മ​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ളും ആ​ദ്യ സ​ർ​വി​സി​ൽ യാ​ത്ര ചെ​യ്യു​ന്നു

ക​ള​മ​ശ്ശേ​രി: സ​മ​ഗ്ര​വും സ​ര്‍വ​ത​ല​സ്പ​ര്‍ശി​യു​മാ​യ വി​ക​സ​ന കാ​ഴ്ച​പ്പാ​ടി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് കൊ​ച്ചി ജ​ല മെ​ട്രോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

മെ​ട്രോ​യു​ടെ മു​ള​വു​കാ​ട് നോ​ര്‍ത്ത്, സൗ​ത്ത് ചി​റ്റൂ​ര്‍, ഏ​ലൂ​ര്‍, ചേ​രാ​ന​ല്ലൂ​ര്‍ ടെ​ര്‍മി​ന​ലു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍ലൈ​നാ​യി നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ഒ​രു​ല​ക്ഷം പേ​ര്‍ക്കെ​ങ്കി​ലും അ​ധി​ക​മാ​യി പ്ര​യോ​ജ​ന​പ്പെ​ടും. കേ​ര​ള​ത്തി​ലെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​ങ്ങ​ളു​ടേ​താ​ണെ​ന്ന് വ​രു​ത്തി​ത്തീ​ര്‍ക്കാ​ന്‍ ചി​ല​ര്‍ ശ്ര​മി​ക്കു​ക​യാ​ണ്. കേ​ര​ളം ഭൂ​രി​ഭാ​ഗം തു​ക​യും ചെ​ല​വി​ട്ട് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ല്‍ നാ​മ​മാ​ത്ര​മാ​യ തു​ക മു​ട​ക്കു​ന്ന​വ​ര്‍ ത​ങ്ങ​ളു​ടെ പേ​രും പ​ട​വും പ്ര​ദ​ര്‍ശി​പ്പി​ക്ക​ണ​മെ​ന്ന് പ​റ​യു​ക​യാ​ണ്.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ലൂ​ര്‍ ജ​ല​മെ​ട്രോ ടെ​ര്‍മി​ന​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് സി​നി​മ​യി​ലെ യ​ഥാ​ര്‍ഥ വ്യ​ക്തി​ക​ളെ മ​ന്ത്രി പി. ​രാ​ജീ​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു. ഉ​ദ്ഘാ​ട​ന​ശേ​ഷം ആ​ദ്യ ബോ​ട്ട് സ​ര്‍വി​സി​ല്‍ മ​ന്ത്രി പി. ​രാ​ജീ​വും മ​റ്റ് വി​ശി​ഷ്ടാ​തി​ഥി​ക​ളും യാ​ത്ര​ചെ​യ്തു. കൊ​ച്ചി മേ​യ​ര്‍ എം. ​അ​നി​ല്‍കു​മാ​ര്‍, എം.​എ​ല്‍.​എ​മാ​രാ​യ കെ.​ജെ. മാ​ക്‌​സി, കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കൊ​ച്ചി മെ​ട്രോ എം.​ഡി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ, ക​ല​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ്, ജി.​സി.​ഡി.​എ ചെ​യ​ർ​മാ​ൻ കെ. ​ച​ന്ദ്ര​ൻ​പി​ള്ള, ഏ​ലൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ എ.​ഡി. സു​ജി​ല്‍, ചേ​രാ​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​ജി. രാ​ജേ​ഷ്, മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​എ​സ്. അ​ക്ബ​ര്‍, കൊ​ച്ചി ജ​ല മെ​ട്രോ ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷാ​ജി ജ​നാ​ര്‍ദ​ന​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water metroPinarayi Vijayanholistic development
News Summary - A good example of holistic development approach is water metro- Chief Minister
Next Story