Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടിന്‍റെ ചുവരിടിഞ്ഞ്...

വീടിന്‍റെ ചുവരിടിഞ്ഞ് വീണ് പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു

text_fields
bookmark_border
tly acci
cancel

കണ്ണൂർ: വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ കുട്ടി മരിച്ചു. അഞ്ച് വയസ്സുകാരി ജിസ ഫാത്തിമ ആണ് മരിച്ചത്. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു കുട്ടി.

തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെയാണ് അപകടം. അറാഫത്തിന്റെ മകൻ പത്ത് വയസുകാരനായ ആദിലിനും ബന്ധുവായ ജിസ ഫാത്തിമക്കും പരിക്കേറ്റിരുന്നു.

ഇന്നലെ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. തൊഴിലാളികള്‍ അകത്തുനിന്ന് ചുമര്‍ പൊളിക്കുകയായിരുന്നു. ഈ സമയം മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ ദേഹത്ത് കല്ലും മണ്ണും വീഴുകയായിരുന്നു. ജിസ ഫാത്തിമയുടെ പരിക്ക് ഗുരുതരമായിരുന്നു. ആദിൽ ചികിത്സയിലാണ്.

Show Full Article
TAGS:accidantKannurthalasseryChildren death
News Summary - A five-year-old girl died after being injured when the wall of her house fell down
Next Story