Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു
text_fieldsbookmark_border
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. രാവിലെ ആറു മണിയോടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.
മത്സ്യബന്ധനത്തിന് ശേഷം മടങ്ങുകയായിരുന്നു മൂന്നു മത്സ്യതൊഴിലാളികൾ അടങ്ങുന്ന സംഘം. കടലിലേക്ക് ഒഴുകിപോയ വള്ളം തിരികെ എത്തിക്കാനുള്ള ശ്രമം മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നിരന്തരം അപകടം റിപ്പോർട്ട് ചെയ്യുന്ന സ്ഥലമാണ് മുതലപ്പൊഴി.
Next Story

