താനൂരിൽ വള്ളത്തിൽനിന്ന് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി
text_fieldsമത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്നു
താനൂർ: വള്ളത്തിൽ നിന്നു വീണ് മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി. ബുധനാഴ്ച രാവിലെ പത്തോടെ താനൂർ ഹാർബറിന് തെക്കുഭാഗത്താണ് സംഭവം. ഒസ്സാൻകടപ്പുറം സ്വദേശി മമ്മിക്കാനകത്ത് ഷെഫിലി (27) നെയാണ് കാണാതായത്. സ്ഥലത്തെത്തിയ പൊന്നാനി കോസ്റ്റ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ നടത്തുന്നുണ്ട്.
തോണി കരയിൽ നിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടയിലാണ് അപകടം. വി. അബ്ദുറഹ്മാൻ എം.എൽ.എ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണനും സംഭവസ്ഥലത്തെത്തി. ഫിഷറീസ് ഓഫിസർ ഇബ്രാഹിംകുട്ടി, ഷിഫറീസ് ക്ഷേമനിധി ഓഫിസർ ശ്രീജിത്ത് എന്നിവരും സ്ഥലത്തെത്തി.

