പ്രായപൂർത്തിയാകാത്ത മകളെ അഞ്ച് വർഷം പീഡിപ്പിച്ച പിതാവിന് 30 വർഷം കഠിനതടവ്
text_fieldsകോട്ടയം: പ്രായപൂര്‍ത്തിയാകാത്ത മകളെ 5 വര്‍ഷം പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മൂന്നു വകുപ്പുകളിലായാണ് 10 വര്‍ഷം വീതം തടവ്. കോട്ടയം അഡീഷനല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്.
മുണ്ടക്കയം പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ 20 വയസ്സുള്ള പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പഠനകാലത്ത് പിതാവ് പീഡിപ്പിച്ചു എന്നാണ് കേസ്. അയല്‍വാസിയായ സ്ത്രീയോട് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞു. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുകയും പൊലീസിന് വിവരം കൈമാറുകയായിരുന്നു.
കേസ് വിസ്താരത്തിനിടയിൽ പെണ്‍കുട്ടിയും മാതാവ് കൂറുമാറി. താൻ ഹൃദ്രോഗിയാണെന്നും സഹോദരങ്ങളെ പഠിപ്പിക്കുന്നതിന് പിതാവിന്‍റെ സഹായം ആവശ്യമാണെന്നും അതിനാലാണ് മൊഴി മാറ്റിയതെന്നും മാതാവ് പറഞ്ഞിരുന്നു.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.എന്‍ പുഷ്‌കരന്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

