വീട്ടിൽ നട്ടുവളർത്തിയ ചന്ദന മരത്തിന് പണം കിട്ടിയില്ല: ഡിവിഷൻ ഫോറസ്റ്റ് ഓഫിസിനു മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കി കർഷകൻ
text_fieldsഅട്ടപ്പാടി: വീട്ടുമുറ്റത്ത് നട്ടുവളർത്തിയ ചന്ദന മരം 2025ൽ കാറ്റത്ത് ഒടിഞ്ഞു വീണപ്പോൾ വനം വകുപ്പിനെ അറിയിച്ചു. അധികൃതരെത്തി മരം കൊണ്ടുപോവുകയും ചെയ്തു. എന്നാൽ ആവശ്യമായ രേഖകൾ സർപ്പിച്ച് ആറു മാസമായിട്ടും തനിക്ക് അര്‍ഹതപ്പെട്ട പണം ഇതുവരെ ലഭിക്കാത്തതിനെ തുടർന്ന് ദുരിതത്തിലായിരിക്കുകയാണ് അട്ടപ്പാടി സ്വദേശി ബെന്നി ലൂക്ക.
പണം ലഭിക്കാത്തതിനെ തുടർന്ന് മണ്ണാർക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫിസിനു മുന്നിൽ ബെന്നി ആത്മഹത്യാ ഭീഷണി മുഴക്കി. അധികൃതർ ചോദിച്ച എല്ലാ രേഖകളും നൽകിയെന്നും താൻ മരിച്ചിട്ട് നീതി കിട്ടിയിട്ട് കാര്യമെന്തെന്നും ബെന്നി ചോദിക്കുന്നു. ഒരു മാസത്തിനകം പരിഹാരം കണ്ടെത്താമെന്നാണ് നിലവിൽ ഡി.എഫ്.ഒ അറിയിച്ചിരിക്കുന്നത്. ഏകദേശം 350 കിലോയോളം വരുന്ന ഈ ചന്ദന മരത്തിന് 1 കോടിക്ക് അടുത്ത് വില ഉണ്ടെന്നാണ് വനം വകുപ്പ് അധികൃതർ തന്നെ പറയുന്നത്.
മറയൂരിൽ നിന്ന് സർക്കാർ ഫാക്ടറിയിലെത്തിച്ചാൽ മാത്രമേ വില നിർണയിക്കാൻ കഴിയൂ. എന്നാൽ ഇത് ഫാക്ടറിയിലെത്തിക്കുന്നതിന് ഇതുവരെ പാസ് നൽകിയിട്ടില്ല. അട്ടപ്പാടിയിലെ ചെറുകിട കർഷകനാണ് ബെന്നി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

