Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കർഷകൻ മരിച്ചു

text_fields
bookmark_border
ലൈൻ പൊട്ടിയ വിവരം അറിയിച്ചിട്ടും കെ.എസ്.ഇ.ബി അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം
ആലപ്പുഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കർഷകൻ മരിച്ചു
cancel
camera_alt

Representation image

ആലപ്പുഴ: പാടശേഖരത്തിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വ ഗ്രാമപഞ്ചായത്ത് 11ാം വാർഡ് സ്വദേശി കഞ്ചിക്കൽ ബെന്നി ജോസഫ് (60) മരിച്ചത്.

വീയപുരം പുതുവൽ ദേവസ്വം തുരുത്ത് പാടശേഖരത്തിലാണ് വൈദ്യുതി ലൈൻ പൊട്ടിയത്. വ്യാഴാഴ്ച രാവിലെ പാടത്തേക്ക് പോകുമ്പോഴാണ് ജോസഫിന് വൈദ്യുതാഘാതമേറ്റത്.

ബുധനാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലുമാണ് ലൈൻ പൊട്ടിവീണതെന്നാണ് നിഗമനം. ലൈൻ പൊട്ടിയ വിവരം കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന്നാട്ടുകാർ ആരോപിക്കുന്നു. പൊലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A farmer died of shock from a broken power line in Alappuzha
Next Story