Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീർഥാടകരുമായി...

തീർഥാടകരുമായി ചെന്നൈയിൽനിന്നെത്തിയ വ്യാജ വാഹനം പിടിയിൽ

text_fields
bookmark_border
traveller
cancel
camera_alt

കു​മ​ളി​യി​ൽ പി​ടി​യി​ലാ​യ വ്യാ​ജ വാ​ഹ​നം

കു​മ​ളി: ശ​ബ​രി​മ​ല​ക്ക്​ പോ​കാ​ൻ ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യ ‘വ്യാ​ജ’ വാ​ഹ​നം അ​തി​ർ​ത്തി ചെ​ക്ക്​ പോ​സ്റ്റി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചു മ​ണി​യോ​ടെ കു​മ​ളി​യി​ലെ അ​തി​ർ​ത്തി ചെ​ക്ക്​​പോ​സ്റ്റി​ൽ 12 തീ​ർ​ഥാ​ട​ക​രു​മാ​യി എ​ത്തി​യ ട്രാ​വ​ല​ർ വാ​ഹ​ന​മാ​ണ് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ​നാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

വാ​ഹ​ന​ത്തി​ന്‍റെ ചു​റ്റു​മു​ള്ള ന​മ്പ​രും ഓ​ഫി​സി​ൽ ന​ൽ​കി​യ രേ​ഖ​യും ഒ​ന്നാ​യി​രു​ന്നെ​ങ്കി​ലും ചെ​യി​സ് ന​മ്പ​ർ, എ​ഞ്ചി​ൻ ന​മ്പ​ർ എ​ന്നി​വ വേ​റെ​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. അ​തി​ർ​ത്തി ചെ​ക്കു പോ​സ്റ്റി​ലെ അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​സി.​മ​നീ​ഷും സം​ഘ​വു​മാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്. ചെ​ന്നൈ സ്വ​ദേ​ശി ആ​ർ.​സ​ന്തോ​ഷ് കു​മാ​റാ​യി​രു​ന്നു ഡ്രൈ​വ​ർ.

തീ​ർ​ഥാ​ട​ക​ർ വാ​ട​ക​ക്കെ​ടു​ത്ത​താ​ണ്​ വാ​ഹ​നം. തീ​ർ​ഥാ​ട​ക​രെ പി​ന്നീ​ട് കു​മ​ളി​യി​ൽ നി​ന്നും ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യി ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​യ​ച്ചു. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​വും ഡ്രൈ​വ​റെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പൊ​ലീ​സി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPilgrimsIdukki NewsSabarimala NewsFake Vehicle
News Summary - A fake vehicle carrying pilgrims from Chennai was caught
Next Story