മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം; എലവഞ്ചേരി സ്വദേശി പിടിയിൽ
text_fieldsകാറിടിച്ച് തെറിപ്പിക്കുന്ന സി.സി ടി.വി ദൃശ്യം
കൊടുവായൂർ (പാലക്കാട്): മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് വഴിയാത്രക്കാരായ വയോധിക ദമ്പതികൾ മരിച്ചു. വടക്കഞ്ചേരി വണ്ടാഴി തെക്കേക്കാട് ചാമി (70), ഭാര്യ ജാനു (60) എന്നിവരാണ് മരിച്ചത്. കൊടുവായൂർ കിഴക്കേത്തല പള്ളിക്കു സമീപം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്കാണ് സംഭവം.
ഡ്രൈവർ എലവഞ്ചേരി വട്ടേക്കാട് സ്വദേശി വിജയഗീതം ഹൗസിൽ പ്രേംനാഥ് പി. മേനോനെ (45) പുതുനഗരം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുവായൂർ ഭാഗത്തുനിന്ന് പുതുനഗരം ഭാഗത്തേക്കു പോകുകയായിരുന്ന നമ്പർ ഇല്ലാത്ത ഹോണ്ട അമേസ് കാറാണ് അപകടം വരുത്തിയത്.
പള്ളിയുടെ മുൻവശത്തെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികരെ അമിതവേഗത്തിൽ വന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

