Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപിച്ചെത്തിയ...

മദ്യപിച്ചെത്തിയ അന്തർസംസ്ഥാന തൊഴിലാളി കാറിന്‍റെ ചില്ല് തകര്‍ത്തു

text_fields
bookmark_border
മദ്യപിച്ചെത്തിയ അന്തർസംസ്ഥാന തൊഴിലാളി കാറിന്‍റെ ചില്ല് തകര്‍ത്തു
cancel
camera_alt

അന്തർസംസ്ഥാന തൊഴിലാളി തകർത്ത കാർ

Listen to this Article

തൃപ്പൂണിത്തുറ: മദ്യപിച്ചെത്തിയ അന്തർസംസ്ഥാന തൊഴിലാളി ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ചില്ല് തകര്‍ത്തു. ഞായറാഴ്ച രാത്രി ഒമ്പതോടെ സംസ്‌കൃത കോളജ് റോഡു വഴി പൊലീസ് ക്യാമ്പിലെ മുന്‍ അസി.കമാന്‍ഡന്‍റ് അശോക് കുമാറും ഭാര്യയും സഞ്ചരിച്ചിരുന്ന കാറിനുനേരെ ഇയാള്‍ കല്ലെറിയുകയായിരുന്നു.

സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശി ആകാശ് കുമാറിനെ (19) തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. അമിതമായി മദ്യപിച്ചതിന്‍റെ ലഹരിയില്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇതേസ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരാളുടെ കാറിലും ഇയാള്‍ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drunk interstate laborer broke the window of a car
News Summary - A drunk interstate laborer broke the window of a car
Next Story