Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനദ്രോഹ ഭരണത്തിനെതിരെ ജനം നൽകിയ ഇരട്ട പ്രഹരം -കെ. സുധാകരൻ

text_fields
bookmark_border
തൃശ്ശൂരിലെയും ആലത്തൂരിലെയും പരാജയം പാർട്ടി ഗൗരവമായി ചർച്ച ചെയ്യും
k sudhakaran
cancel

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെയും പിണറായി വിജയന്‍റേയും സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെേ ജനം നൽകിയ ഇരട്ട പ്രഹരമാണ് ജനവിധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എംപി. ഏകാധിപത്യ ഭരണാധികാരികൾക്കും വർഗീയ ശക്തികൾക്കും കേരളത്തിൻറെ മതേതര മനസ്സിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.

സാധാരണക്കാരെ മറന്ന് കോർപറേറ്റുകളെയും മാഫിയ സംഘങ്ങളെയും വഴിവിട്ട് സഹായിച്ച മോദിക്കും പിണറായിക്കും ജനം നൽകിയ ശക്തമായ താക്കീത് കൂടിയാണ് ജനവിധി. പാർട്ടിയും യു.ഡി.എഫും ഒറ്റക്കെട്ടായി ഐക്യത്തോടെ പൊരുതി നേടിയ രാഷ്ട്രീയ വിജയമാണിത്. യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിച്ച കോൺഗ്രസിന്‍റേയും യു.ഡി.എഫിന്‍റേയും പ്രവർത്തകർക്കും എല്ലാ ജനാധിപത്യ മതേതര വിശ്വാസികൾക്കും നന്ദി രേഖപ്പെടുത്തുന്നു.

തൃശ്ശൂരിലെയും ആലത്തൂരിലെയും പരാജയം പാർട്ടി ഗൗരവമായി ചർച്ച ചെയ്യും. സി.പി.എം - ബി.ജെ.പി അന്തർധാര കേരളത്തിൽ പ്രവർത്തിക്കുന്നു എന്നതിന് തെളിവാണ് തൃശൂരിലെ ബി.ജെ.പിയുടെ വിജയമെന്നും കെ. സുധാകരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A double blow by the people against the tyrannical regime -K. Sudhakaran
Next Story