Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപയ്യന്നൂരിൽ നാടൻ ബോംബ്...

പയ്യന്നൂരിൽ നാടൻ ബോംബ് പൊട്ടി നായ ചത്തു

text_fields
bookmark_border
പയ്യന്നൂരിൽ നാടൻ ബോംബ് പൊട്ടി നായ ചത്തു
cancel

കണ്ണൂർ: പയ്യന്നൂരിൽ നാടൻ ബോംബു പൊട്ടി നായ ചത്തു. നായ കടിച്ചതാണ് വൻ സ്ഫോടനത്തോടെ ബോംബു പൊട്ടാൻ കാരണമെന്ന് കരുതുന്നു. പ്രാദേശിക ആർ.എസ്.എസ് നേതാവ് അലക്കാട് ബിജുവിന്റെ വീടിനടുത്ത റോഡിൽ തിങ്കളാഴ്ച വൈകീട്ട് 3.45 ഓടെയാണ് സംഭവം.

മുമ്പും ബിജുവിന്റെ വീട്ടിലും സമീപത്തും നിരവധി തവണ ബോംബു സ്ഫോടനം നടന്നിരുന്നു. സംഭവത്തിൽ ബിജുവിന് ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്തു. സംഭവം നടന്ന ഉടൻ പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുന്നതിന് മുമ്പ് നായയെ മറവു ചെയ്തിരുന്നു. രാത്രിയിലും പൊലീസ് സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്. പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച ബോംബ് സ്ക്വാഡ് പ്രദേശത്ത് തെരച്ചിൽ നടത്തും. സംഭവത്തിൽ പ്രതിഷേധിച്ച് സ്ഥലത്ത് സി.പി.എം പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogbombPayyannur
News Summary - A dog died in Payyannur when a country bomb exploded
Next Story