നിർത്തിയിട്ട കാറിൽനിന്നും ഡോക്ടറുടെ പണമടങ്ങിയ സ്യൂട്ട്കേസ് കവർന്നു; മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയിൽ
text_fieldsതലശ്ശേരി: നിർത്തിയിട്ട കാറിൽനിന്നും ഡോക്ടറുടെ പണമടങ്ങിയ സ്യൂട്ട്കേസ് കവർന്നു. നഗരമധ്യത്തിലാണ് സംഭവം. പണം മാത്രം അപഹരിച്ച ശേഷം ഉപേക്ഷിച്ച സ്യൂട്ട്കേസ് പിന്നീട് കണ്ടെത്തി.
തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് വി.കെ. രാജീവന്റെ കാറിൽ നിന്നാണ് സ്യൂട്ട്കേസ് കവർന്നത്. തലശ്ശേരി പൊലീസിൽ പരാതി നൽകി.
ഉച്ചക്ക് 1.45 നാണ് സംഭവം. കാർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം നിർത്തിയിട്ടതായിരുന്നു. തിരിച്ചുവരുമ്പോഴേക്കും കാറിന്റെ പിൻസീറ്റിൽ വെച്ചിരുന്ന സ്യൂട്ട്കെയ്സ് മോഷണം പോയിരുന്നു. ഇത് രാത്രിയോടെ ചോനാടത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. റോഡരികിൽ നിന്നും ലഭിച്ച സ്യൂട്ട്കെയ്സ് ഓട്ടോ ഡ്രൈവർമാർക്ക് ലഭിക്കുകയും തലശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.
രേഖകളുൾപ്പടെ തിരികെ ലഭിച്ചെങ്കിലും സ്യൂട്ട്കേസിലുണ്ടായിരുന്ന 15,000 ത്തോളം രൂപ കവർന്നിരുന്നു. മോഷണം നടത്തിയ യുവാവിന്റെ ദൃശ്യം ഓഡിറ്റോറിയത്തിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

