Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയൽവാസികൾ തമ്മിൽ...

അയൽവാസികൾ തമ്മിൽ തർക്കം; യുവാവിന് കുത്തേറ്റു

text_fields
bookmark_border
stabbing
cancel

ആ​മ്പ​ല്ലൂ​ർ: വ​രാ​ക്ക​ര പ​യ്യാ​ക്ക​ര​യി​ൽ അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​ന് കു​ത്തേ​റ്റു. പ​യ്യാ​ക്ക​ര ത​റ​യി​ൽ ജോ​യി​യു​ടെ മ​ക​ൻ ജ​സ്റ്റി​നാ​ണ് (39) കു​ത്തേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ പ​യ്യാ​ക്ക​ര​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​ല​തു കൈ​ത്ത​ണ്ട​ക്കും മു​ഖ​ത്തും കു​ത്തേ​റ്റ ജ​സ്റ്റി​നെ മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​യ​ൽ​വാ​സി വ​രാ​ക്ക​ര കാ​പ്പാ​നി വീ​ട്ടി​ൽ ലി​ജോ ആ​ണ് കു​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മു​മ്പ് ഇ​വ​ർ ത​മ്മി​ൽ വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ൽ എ​ത്തി​യ ലി​ജോ വാ​ക്കേ​റ്റ​ത്തി​നി​ടെ ജ​സ്റ്റി​നെ ക​ത്തി​യെ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ ശേ​ഷം ഒ​ളി​വി​ൽ പോ​യ ലി​ജോ​ക്കാ​യി വ​ര​ന്ത​ര​പ്പി​ള്ളി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തൃ​ശൂ​ർ ശ​ക്ത​ൻ​മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​ണ് കു​ത്തേ​റ്റ ജ​സ്റ്റി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsAttack
News Summary - A dispute between neighbours- The young man was stabbed
Next Story