സെക്രട്ടറിയേറ്റ് പടിക്കൽ ഭിന്നശേഷി ജീവനക്കാരുടെ ശ്രദ്ധ ക്ഷണിക്കൽ ധർണ നടത്തി
text_fieldsതിരുവനന്തപുരം: ഭിന്ന ശേഷി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുക, സൂപ്പർ ന്യൂമററി തസ്തിക ഏകീകരിക്കുക, പ്രെമോഷൻ സംവരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഡിഫറന്റിലി ഏബിൾഡ് എംപ്ലോയിസ് ആക്ഷൻ കൗൺസിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തി.
ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷകർതൃ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജയകുമാരൻനായർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വിനോദ് കുമാർ.വി.കെ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി, ധനകാര്യ വകുപ്പുമന്ത്രി, സാമൂഹ്യ നീതി വകുപ്പുമന്ത്രി, സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഉള്‍പ്പെടെയുള്ള വകുപ്പ് തലവന്‍മാര്‍ക്കും സമര്‍പ്പിച്ച നിവേദനങ്ങളില്‍ സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് ശ്രദ്ധ ക്ഷണിക്കൽ ധർണ സംഘടിപ്പിച്ചത്.
2013 ഏപ്രിലിനു മുമ്പ് കേരള പബ്ലിക് സര്‍വിസ് കമ്മീഷന്‍ വഴിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും സ്ഥിര നിയമനം ലഭിച്ച ബഹുഭൂരിപക്ഷം ഭിന്നശേഷിക്കാരും സര്‍വീസില്‍ പ്രവേശിച്ചത് ശരാശരി 40-45 വയസിലാണ്. ഇതിനാല്‍ ഭിന്നശേഷി ജീവനക്കാര്‍ക്ക് ലഭിക്കുന്നത് 10 മുതല്‍ 15 വര്‍ഷ സര്‍വീസ് മാത്രമാണ്. മിനിമം പെന്‍ഷനുപോലും അര്‍ഹതയില്ലാതെ, പ്രമോഷനോ ഗ്രേഡോ ലഭിക്കാതെ, പലരും സര്‍വീസില്‍ നിന്നും വിരമിക്കുന്നു. അഞ്ച് ലക്ഷത്തിലധികം വരുന്ന ജീവനക്കാരില്‍ ഒരു ശതമാനത്തിനു താഴെ വരുന്ന ഇത്തരം ഭിന്നശേഷി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

