Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cpm
cancel
Homechevron_rightNewschevron_rightKeralachevron_rightലക്ഷദ്വീപി​േലക്ക്​...

ലക്ഷദ്വീപി​േലക്ക്​ സി.പി.എം എം.പിമാരുടെ ​പ്രതിനിധി സംഘത്തെ അയക്കും

text_fields
bookmark_border

തിരുവനന്തപുരം: ലക്ഷദ്വീപി​െൻറ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ സി.പി.എമ്മും എൽ.ഡി.എഫും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. എം.പിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക്​ അയക്കാൻ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ്​ തീരുമാനിച്ചു. കോവിഡ്‌ പ്രോട്ടോകോള്‍ പാലിച്ച്​ മേയ്‌ 31ന്‌ ബേപ്പൂരിലെയും കൊച്ചിയിലെയും ലക്ഷദ്വീപ്‌ ഓഫിസുകള്‍ക്ക്‌ മുന്നില്‍ സി.പി.എം നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.

എളമരം കരീം, വി. ശിവദാസന്‍, എ.എം. ആരിഫ്‌ എന്നിവരാണ്​ ലക്ഷദ്വീപ്‌ സന്ദര്‍ശിച്ച്‌ കാര്യങ്ങൾ നേരിട്ട്‌ വിലയിരുത്തുക. ലക്ഷദ്വീപ്​ വിഷയത്തിൽ പ്രതിഷേധവുമായി മുന്നോട്ടുപോവാൻ എൽ.ഡി.എഫ്​ തീരുമാനിച്ചതായി കൺവീനർ എ. വിജയരാഘവൻ അറിയിച്ചു.

ലക്ഷദ്വീപ് ഐക്യദാർഢ്യത്തി​െൻറ ഭാഗമായി എൽ.ഡി.എഫ് എം.പിമാർ ജൂൺ രണ്ടിന് രാജ്ഭവന് മുന്നിൽ പ്രതിഷേധ സമരം നടത്തും. കോവിഡ് േപ്രാട്ടോകോൾ പാലിച്ച്​ ജൂൺ മൂന്നിന്​ സംസ്​ഥാനത്തെ എല്ലാ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിലും രാവിലെ പ്രതിഷേധം സംഘടിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Save LakshadweepLakshadweepLakshadweep Administrator
News Summary - A delegation of CPM MPs will be sent to Lakshadweep
Next Story