കോട്ടയത്ത് വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsകോട്ടയം: ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടനാട് കണംകൊമ്പിൽ റോയ് (60), ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്. ജാൻസി നിലത്തു മരിച്ചു കിടക്കുന്ന നിലയിലും റോയി തൂങ്ങി മരിച്ച നിലയിലുമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ സമയം മകൻ സ്കൂളിലായിരുന്നു. കുടുംബ കലഹമാണ് മരണ കാരണം എന്നാണ് സൂചനകൾ.
താൻ മരിക്കാൻ പോകുകയാണെന്നു റോയ് സഹോദരനെ വിളിച്ചു അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണമെന്നു നാട്ടുകാർ പറയുന്നു. ഇടുക്കിയിലുള്ള സഹോദരൻ അയൽ വീട്ടിൽ വിളിച്ച് റോയിയുടെ വീട്ടിൽ നോക്കാൻ പറഞ്ഞു. തുടർന്നു നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തിയത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056

