Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രതീക്ഷയുടെ ഭരണമാറ്റം; ഞെരുക്കത്തിന്‍റെ പരീക്ഷണം
cancel
camera_alt

മ​ന്ത്രി​സ​ഭ രൂ​പ​ക​ൽ​പ​ന ച​ർ​ച്ച​ക്കി​ടെ വ​ഴു​ത​ക്കാ​ടു​ള്ള ത​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​നു​മാ​യി സൗ​ഹൃ​ദ​സം​ഭാ​ഷ​ണം ന​ട​ത്തു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല. (ഫോട്ടോ-വൈ.​ആ​ർ. വി​പി​ൻ‌​ദാ​സ്)

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​മാ​റ്റ​ത്തി​ന്‍റെ ആ​വേ​ശ​മു​ണ്ടെ​ങ്കി​ലും പു​തി​യ സ​ർ​ക്കാ​റി​നെ കാ​ത്തി​രി​ക്കു​ന്ന​ത്​ ധ​ന​ഞെ​രു​ക്ക​ത്തി​ന്‍റെ പ​രീ​ക്ഷ​ണ​കാ​ലം. ശ​മ്പ​ള പ​രി​ഷ്ക​ര​ണ​വും ക്ഷേ​മ​പെ​ൻ​ഷ​ൻ വ​ർ​ധ​ന​യും കി​ഫ്ബി വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വും​ മു​ത​ൽ ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി​യ ആ​നു​കൂ​ല്യ​ങ്ങ​ള​ട​ക്കം ബാ​ധ്യ​ത​ക​ളു​ടെ ​നീ​ണ്ട പ​ര​മ്പ​ര​യെ​യാ​ണ്​ അ​ഭി​മു​​ഖീ​ക​രി​ക്കേ​ണ്ട​ത്​.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ കാ​ല​ത്തെ ശ​മ്പ​ള പ​രി​ഷ്ക​ണ​ത്തി​ന്‍റെ ബാ​ധ്യ​ത 20,000 കോ​ടി​യാ​യി​രു​ന്നു. സ​മാ​ന​മാ​കും ഇ​ക്കു​റി​യും. ഇ​തി​ന്​ പു​റ​മെ​യാ​ണ്​ ഇ​ന്ദി​ര ഗ്യാ​ര​ന്റി​ക​ളു​ടെ അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത. ത​​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ ഇ​ട​തു​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ക്ഷേ​മാ​നു​കൂ​ല്യ വ​ർ​ധ​ന 10,000 കോ​ടി​യു​ടെ അ​ധി​ക​ബാ​ധ്യ​ത വ​രു​ത്തി​യി​രു​ന്നു.

ഇ​ക്കാ​ല​യ​ള​വി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​രു​ത്തി​യ ജി.​എ​സ്.​ടി പു​നഃ​ക്ര​മീ​ക​ര​ണം സം​സ്ഥാ​ന​ത്തി​നു​ള്ള നി​കു​തി വി​ഹി​ത​ത്തി​ൽ 8,000 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി. ഫ​ല​ത്തി​ൽ ചെ​ല​വ്​ ചു​രു​ക്ക​ലും വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ പു​തി​യ വ​ഴി​ക​ൾ ക​ണ്ട​ത്ത​ലും അ​നി​വാ​ര്യ​മാ​ണെ​ന്ന​ത്​ വ്യ​ക്​​തം.

ധ​ന​ക​മീ​ഷ​ൻ ശി​പാ​ർ​​ശ പ്ര​കാ​രം കേ​ന്ദ്ര നി​കു​തി​വി​ഹി​തം 1.9 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 2.4 ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ങ്കി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന ചെ​ല​വു​ക​ൾ കൂ​ട്ടി​മു​ട്ടി​ക്കാ​ൻ ഇ​ത്​ മ​തി​യാ​കി​ല്ല. സം​സ്ഥാ​ന​ത്തി​ന്‍റെ റ​വ​ന്യൂ വ​രു​മാ​ന​ത്തി​ന്‍റെ 70 ശ​ത​മാ​ന​ത്തി​ലേ​റെ തു​ക ശ​മ്പ​ളം, പെ​ൻ​ഷ​ൻ, വാ​യ്പ പ​ലി​ശ എ​ന്നി​വ​ക്കാ​യി ചെ​ല​വാ​ക്കു​ക​യാ​ണ്. രൂ​പ​യു​ടെ മൂ​ല്യ​ത്ത​ക​ർ​ച്ച കാ​ര​ണം വി​ദേ​ശ​ക​ട​ങ്ങ​ളു​ടെ പ​ലി​ശ മാ​ത്രം 10 ശ​ത​മാ​ന​ത്തി​ലേ​റെ അ​ധി​കം നീ​ക്കി​വെ​​ക്കേ​ണ്ടി​വ​രു​മെ​ന്നും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കാ​ൾ 2026-27ലെ ​ധ​ന​സ്ഥി​തി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കു​മെ​ന്നാ​ണ് സി.​എ.​ജി​യു​ടെ ക​ണ​ക്കു​ക​ൾ അ​ടി​വ​ര​യി​ടു​ന്ന​ത്. 2025 ലെ ​മൊ​ത്തം റ​വ​ന്യൂ ക​മ്മി 28,227 കോ​ടി​യാ​യി​രു​ന്നു. 2026 ഡി​സം​ബ​റി​ൽ ഇ​ത്​ 37,000 കോ​ടി​യാ​യി ഉ​യ​ർ​ന്നു. ന​ട​പ്പു സാ​മ്പ​ത്തി​ക​വ​ർ​ഷം ഇ​ത്​ 41,000 കോ​ടി പി​ന്നി​ടു​മെ​ന്നാ​ണ്​ സൂ​ച​ന. ശ​മ്പ​ള പ​രി​ഷ്‍ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ 20,000 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ കു​ടി​ശ്ശി​ക ന​ൽ​കാ​ൻ 10,000 കോ​ടി​യോ​ള​വും വേ​ണ്ടി​വ​രും. അ​ഷ്വേ​ർ​ഡ് പെ​ൻ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും സ​ർ​ക്കാ​ർ വി​ഹി​തം നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

മഞ്ഞുരുക്കം മുതൽ മന്ത്രിസ്ഥാനം വരെ; മാരത്തൺ ചർച്ചകളിൽ തിളച്ച് തലസ്ഥാനം

തിരുവനന്തപുരം: പിണക്കങ്ങളും പരിഭവങ്ങളും തീർക്കണം, ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കണം, ഗ്രൂപ്പ് സമവാക്യങ്ങളും സാമുദായി പ്രാതിനിധ്യവും ഉറപ്പിക്കണം, പാഴാക്കാൻ ഒട്ടും സമയവുമില്ല.. മന്ത്രിനിരയെ നിർണയിക്കാനുള്ള മാരത്തൺ ചർച്ചകളിൽ പിടയുകയായിരുന്നു ശനിയാഴ്ച തലസ്ഥാനത്തെ പകൽ. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസ്, കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവൻ എന്നിവിടങ്ങളിലാണ് കോൺഗ്രസ് ചർച്ചകൾ തിളച്ചുമറിഞ്ഞതെങ്കിൽ ഇടഞ്ഞു നിൽക്കുന്ന ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ അദ്ദേഹത്തിന്‍റെ വഴുതക്കാട്ടെ വസതിയെയും ശ്രദ്ധാ കേന്ദ്രമാക്കി.

തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞക്ക് മുന്നോടിയായി മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും പങ്കുവെക്കാനുള്ള തിരക്കിട്ട ചർച്ചകളാണ് ശനിയാഴ്ച തിരുവനന്തപുരത്ത് നടന്നത്. ഇന്ദിര ഭവനിൽനിന്ന് കന്‍റോൺമെന്‍റ് ഹൗസിലേക്കും തിരിച്ചും അക്ഷരാർഥത്തിൽ നേതാക്കളുടെ ഓട്ടപ്പാച്ചിലായിരുന്നു. ഇന്ദിഭ ഭവനിലേക്ക് രാവിലെ മുതൽ നേതാക്കളുടെ കുത്തൊഴുക്കായിരുന്നു. നന്ദാവനത്തെ പാണക്കാട് ഹാളിലായിരുന്നു മുസ്ലിംലീഗിന്‍റെ ഉന്നതാധികാര സമിതി യോഗം ചേർന്നത്. ഇവിടേക്ക് നിയുക്ത മുഖ്യമന്ത്രിയുടെ സൗഹൃദ സന്ദർശനവുമുണ്ടായി.

ക​ന്‍റോ​ൺ​മെ​ന്‍റ്​ ഹൗ​സി​ലെ​ത്തി​യ പ​യ്യ​ന്നൂ​ർ നി​യു​ക്ത എം.​എ​ൽ.​എ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ആ​ശ്ലേ​ഷി​ക്കു​ന്നു

രമേശ് ചെന്നിത്തല മന്ത്രിയാകുമോ എന്നതായിരുന്നു ചർച്ചകളിൽ ഉദ്വേഗം നിറച്ച ആദ്യ വിഷയം. ഉച്ചക്ക് 12.30 ഓടെ രമേശ് ചെന്നിത്തലയുടെ വസതിയിലേക്ക് ആദ്യമെത്തിയത് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനാണ്. ചർച്ച പത്ത് മിനിട്ടിലേറെ നീണ്ടു. മുഖ്യമന്ത്രി തീരുമാനത്തിന് ശേഷം വെള്ളിയാഴ്ചയും സതീശൻ ഇവിടേക്കെത്തിയിരുന്നതിനാൽ തുടർച്ചയായി രണ്ടാം ദിവസം സന്ദർശനമുണ്ടായത് ഒത്തുതീർപ്പ് ചർച്ചക്കെന്ന് വ്യക്തമായിരുന്നു. ഇരുവരും സൗഹാർദം പങ്കിടുന്നതിന്‍റെ ഊഷ്മളത വ്യക്തമാകുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ തന്നെ മഞ്ഞുരുക്ക സൂചകൾ വ്യക്തമായി. അതേ സമയം, വി.ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിക്കാനും തയ്യാറായില്ല. ഒന്നിച്ചല്ല, ഇരുവരും പുറത്തേക്കിറങ്ങിയതും.

കെ.സിയുടെ വീട്ടിലെത്തി സതീശൻ

പിന്നാലെ ഉച്ചയ്ക്ക് വി.ഡി സതീശൻ നാലാഞ്ചിറയിലെ കെ.സിയുടെ വീട്ടിലെത്തി. 40 മിനിട്ടോളം അടച്ചിട്ട മുറിയിൽ ചർച്ച. ശനിയാഴ്ചത്തെ ഏറ്റവും പ്രധാന രാഷ്ട്രീയനീക്കം കൂടിയായി ഇത്. മുഖ്യമന്ത്രി നിർണയത്തിന് ശേഷം ഇതാദ്യമായാണ് കെ.സി -വി.ഡി കൂടിക്കാഴ്ച നടക്കുന്നത്. കൂടിക്കാഴ്ചയെ കുറിച്ച് മാധ്യമങ്ങൾ ആരാഞ്ഞപ്പോൾ ‘തങ്ങൾ എന്നും കാണുന്നവരല്ലേയെന്നായി’ കെ.സി വേണുഗോപാൽ. മുഖ്യമന്ത്രി നിർണയ ചർച്ചകളെ കുറിച്ച ചോദ്യങ്ങളോട് ‘ആ ചർച്ചകൾക്ക് ഇനി എന്ത് പ്രസക്തിയാണുള്ളതെന്ന്’ മറുചോദ്യം. ‘‘കോൺഗ്രസ്സാണ് ഞങ്ങൾക്കെല്ലാം. പാർട്ടി ഒരു തീരുമാനം പറഞ്ഞു കഴിഞ്ഞാൽ അതിന് വേണ്ടി അടിയുറച്ചു പോരാടുകയാണ് ഞങ്ങളുടെ ലക്ഷ്യം.

എന്ത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും അതിനെയെല്ലാം ഒന്നിപ്പിക്കുന്ന കണ്ണിയാണ് കോൺഗ്രസ്. വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാറിന് പൂർണപിന്തുണയുണ്ടാകും- കെ.സി കൂട്ടിച്ചേർത്തു. കേരളത്തിൽ എടുക്കുന്ന തീരുമാനങ്ങൾക്ക് എ.ഐ.സി.സിയിൽനിന്ന് അംഗീകാരം വാങ്ങിച്ച് തരേണ്ട ആളാണ് കെ.സി വേണുഗോപാലെന്നും മാധ്യമങ്ങൾ ഉദ്ദേശിച്ച പോലെയൊന്നും കോൺഗ്രസിൽ നടക്കില്ലെന്നുമായി വി.ഡി സതീശൻ. കുറെ നാളായി ഏതാണ്ട് ശത്രുക്കളെപ്പോലെയാണ് മാധ്യമങ്ങൾ തങ്ങളെ അവതരിപ്പിച്ചത്. ഞങ്ങളെല്ലാം വിദ്യാർഥി രാഷ്ട്രീയകാലത്ത് ഒരേ കോളജിൽ പഠിച്ചവരാണ്. ഒരുമിച്ച് ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. സൗഹൃദവും ബന്ധവും ഉള്ളത് കൊണ്ടാണല്ലോ യാത്ര ചെയ്യാനാകുന്നത്. രാഷ്ട്രീയത്തിൽ പലതരം സാഹചര്യങ്ങൾ വരും. 10-15 മിനിറ്റും ഒന്നിച്ചിരുന്നാൽ തീരാത്ത പ്രശ്നങ്ങളില്ലെന്നും സതീശൻ പറഞ്ഞു. ഈ ചർച്ച അവസാനിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് എന്ന വാർത്ത പുറത്ത് വന്ന് തുടങ്ങിയിരുന്നു.

ചെന്നിത്തലയെ കാണാൻ കെ.സി

2.50 ഓടെ കെ.സി വേണുഗോപാൽ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയയാണ് മറ്റൊരു സുപ്രധാന നീക്കം. കൂടിക്കാഴ്ച പത്ത് മിനിട്ടോളം നീണ്ടു. പിന്നാലെ ഇരുവരും ഒന്നിച്ച് പുറത്തേക്കിറങ്ങി വന്നു. ചെന്നിത്തലയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി. പരസ്പരമുള്ള ഭംഗിവാക്കുകളാണ് ഇരുവർക്കും മാധ്യമങ്ങൾക്ക് മുന്നിൽ പറയാനുണ്ടായിരുന്നത്. രമേശ് ചെന്നിത്തല എന്തെങ്കിലും ‘ബാർഗെയിൻ’ ചെയ്തോ എന്ന ചോദ്യത്തിന് അങ്ങനെ എന്തെങ്കിലും ഡിമാൻഡ് മുന്നിൽ വയ്ക്കുന്ന ആളാണോ ചെന്നിത്തല എന്നായി കെ.സി. അദ്ദേഹത്തിന്‍റെ വാക്കുകൾക്ക് പാർട്ടിയിൽ വിലയുണ്ടാകും. ഒരു സംശയവും വേണ്ട.

എല്ലാവരെയും സന്തോഷപ്പെടുത്തുന്ന തീരുമാനമേ പാർട്ടിയിലുണ്ടാകൂ- കെ.സി വ്യക്തമാക്കി. താനെന്നും കോൺഗ്രസുകാരൻ തന്നെയല്ലേ എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. ‘‘പാർട്ടി പറയുന്ന കാര്യങ്ങൾ അതേപോലെ ചെയ്യുന്ന ആളാണ്. ഞാൻ ശരിക്കും ഒരു കോൺഗ്രസുകാരനാണ്. അത് മാത്രമേ എനിക്ക് പറയാനുള്ളൂ’’..ഇത്രയും പറഞ്ഞ് രമേശ് തിരിഞ്ഞു നടന്നു. പിന്നാലെ വാർത്ത ചാനലുകളിൽ രമേശ് ചെന്നിത്തലക്ക് ആഭ്യന്തരം എന്ന ബ്രേക്കിങ് വാർത്ത തലക്കെട്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaSalary RevisionNew GovernmentKerala NewsVD Satheesan
News Summary - A change of government of hope; a test of oppression
Next Story