Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുളകുപൊടി പൊതിയാൻ മുറിച്ചെടുത്ത പത്രക്കടലാസ് തെളിവായി; മാല പൊട്ടിച്ച അയൽവാസി മണിക്കൂറിനുള്ളിൽ പിടിയിൽ

text_fields
bookmark_border
aromal
cancel
camera_alt

ആരോമൽ 

വർക്കല: വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിച്ച് കടന്നയാളെ മണിക്കൂറിനുള്ളിൽ പിടികൂടി പൊലീസ്. വീട്ടമ്മയുടെ അയൽവാസിയായ ആരോമൽ എന്ന യുവാവാണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ച 12ഓടെയാണ് സംഭവം.

ഇലകമൺ ബിന്ദു നിവാസിൽ 64കാരിയായ സുലഭ എന്ന വീട്ടമ്മയാണ് അതിക്രമത്തിന് ഇരയായത്. ഇവരുടെ കഴുത്തിലെ സ്വർണ്ണമാലയാണ് അയൽവാസിയായ ആരോമൽ പൊട്ടിച്ച് കടന്നത്. സുലഭ മകളുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങവെയാണ് അടുക്കള ഭാഗത്തുകൂടി എത്തിയ യുവാവ് കണ്ണിൽ മുളക് പൊടി വിതറുകയും തോർത്തു കൊണ്ട് മുഖം മൂടുകയും ചെയ്തത്. ശേഷം മാല പൊട്ടിച്ചെടുത്ത് ഓടി മറയുകയും ചെയ്തു.

നിലവിളി കേട്ട് എത്തിയ അയൽക്കാരാണ് വിവരം അയിരൂർ പൊലീസിൽ അറിയിച്ചത്. മോഷ്ടാവിന്റെ മുഖം വ്യക്തമായി കണ്ടില്ലെന്ന് സുലഭ പറഞ്ഞെങ്കിലും അയൽവാസിയായ യുവാവിനെ സംശയം ഉണ്ടെന്ന് അറിയിച്ചു. തുടർന്ന്, മോഷ്ടാവ് മുളകുപൊടി കൊണ്ടുവന്ന പേപ്പർ കഷ്ണവുമായി അയൽവാസിയുടെ വീട്ടിൽ പൊലീസ് എത്തി. പത്രത്തിന്റെ കീറിയ ഭാഗം വീട്ടിൽ ഉണ്ടായിരുന്ന ബാക്കി ഭാഗവുമായി ഒത്തുനോക്കിയ പൊലീസ് യുവാവിനെ ചോദ്യം ചെയ്തത്തോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. യുവാവിന്റെ ബൈക്കിൽ ഒളിപ്പിച്ചു വച്ച മാലയും കണ്ടെത്തി. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - a chain snatcher got arrested after few hours of incident in varkala
Next Story