Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ്രീഷ്മക്കെതിരെ...

ഗ്രീഷ്മക്കെതിരെ ആത്മഹത്യശ്രമത്തിനും കേസ്​

text_fields
bookmark_border
ഗ്രീഷ്മക്കെതിരെ ആത്മഹത്യശ്രമത്തിനും കേസ്​
cancel

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മക്കെതിരെ പൊലീസ്​ വീണ്ടും കേസെടുത്തു. കസ്റ്റഡിയിൽ ആത്മഹത്യക്ക്​ ശ്രമിച്ചതിനാണ്​​ നെടുമങ്ങാട് പൊലീസ്​ കേസെടുത്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള​ ​ഗ്രീഷ്മയുടെ സ്ഥിതി മെഡിക്കല്‍ ബോര്‍ഡ്​ വിലയിരുത്തി. ഒരു ദിവസം കൂടി ഐ.സി.യുവിൽ തുടരാനും ആരോഗ്യനില തൃപ്തികരമാണെങ്കിൽ ബുധനാഴ്ച ആശുപത്രിയിലെ പൊലീസ്​ സെല്ലിലേക്ക്​ മാറ്റാനുമാണ്​ തീരുമാനം.

അതിന്‍റെ അടിസ്ഥാനത്തിലാകും ക്രൈംബ്രാഞ്ചിന്റെ തുടര്‍നടപടി. അറസ്റ്റ്​ രേഖപ്പെടുത്തിയ ഗ്രീഷ്മയുടെ മാതാവ്​ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരെ വീട്ടിലെത്തിച്ച്​ തെളിവെടുപ്പ്​ നടത്തി. ഗ്രീഷ്മ​യുമായും തെളിവെടുപ്പ്​ നടത്തേണ്ടതുണ്ടെന്ന്​ അന്വേഷണസംഘം പറഞ്ഞു.

മെഡിക്കൽ കോളജ്​ ഐ.സി.യുവിൽ കഴിയുന്ന ഗ്രീഷ്മക്ക്​ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന്​ പൊലീസ്​ അറിയിച്ചു. നെടുമങ്ങാട് ഡിവൈ.എസ്​.പി ഓഫിസ്​ ശുചിമുറിയിലെ അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്. ഗ്രീഷ്മയുടേത്​ ആത്മഹത്യാനാടകമെന്ന ആക്ഷേപവും ശക്തമാണ്​. ആത്മഹത്യശ്രമവുമായി ബന്ധപ്പെട്ട്​ രണ്ട് വനിത പൊലീസുകാരെ സസ്‍പെൻഡ്​​ ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police casegreeshma
News Summary - A case of attempted suicide is also filed against Greeshma
Next Story