Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി എ.സി. മൊയ്തീൻ വോട്ട്​ ചെയ്തത് ഏഴ്​ മണിക്കു ശേഷമെന്ന് യന്ത്രത്തിലെ രേഖപ്പെടുത്തൽ

text_fields
bookmark_border
മന്ത്രി എ.സി. മൊയ്തീൻ വോട്ട്​ ചെയ്തത് ഏഴ്​ മണിക്കു ശേഷമെന്ന് യന്ത്രത്തിലെ രേഖപ്പെടുത്തൽ
cancel

തൃശൂർ: തെരഞ്ഞെടുപ്പ്​ ദിവസം മന്ത്രി എ സി മൊയ്തീൻ വോട്ടു ചെയ്തത് രാവിലെ ഏഴു മണിക്കു ശേഷമെന്ന് തെക്കുംകര ഗ്രാമപഞ്ചായത്തിലെ വരണാധികാരി വടക്കാഞ്ചേരി സബ് രജിസ്ട്രാർ പി എം അക്ബർ ജില്ലാ കലക്ടർ എസ് ഷാനവാസിനെ അറിയിച്ചു.

മന്ത്രിയുടെ ബൂത്തായ തെക്കുംകര ഗ്രാമപഞ്ചായത്തിലെ പനങ്ങാട്ടുകര എം.എൻ.ഡി സ്കൂളിലെ ഒന്നാം ബൂത്തിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രത്തിൽ ആദ്യ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് വോട്ടെടുപ്പു ദിവസമായ ഡിസം. 10ന് രാവിലെ 7 മണി 11 മിനിറ്റ്​ 12 സെക്കൻ്റിലാണ്.

വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടിംഗ് സ്റ്റാർട്ട് ടൈമിന്റെ പ്രിന്റൗട്ട് കലക്ടർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story