ഉള്ളിക്കച്ചവടം നടത്തിക്കൊണ്ടിരുന്ന പിക്കപ്പ് വാനിലേക്ക് ബസ് ഇടിച്ച് കയറി വാഹനങ്ങൾ തകർന്നു; വൻ ദുരന്തം ഒഴിവായി
text_fieldsകോട്ടയം: കോട്ടയം വടവാതൂരിൽ പാതയോരത്ത് ഉള്ളിക്കച്ചവടം നടത്തിക്കൊണ്ടിരുന്ന പിക്കപ്പ് വാനിലേക്ക് ബസ് ഇടിച്ച് കയറി അപകടം. പരിക്കേൽക്കാതെ തലനാരിഴക്ക് രക്ഷപെട്ട് കച്ചവടക്കാരനും ബസ് യാത്രികരും. വൻ ദുരന്തം ഒഴിവായി
വടവാതൂരിനു സമീപം താന്നിക്കപ്പടിയിൽ വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. പാതയോരത്ത് ഉള്ളിക്കച്ചവടം നടത്തുകയായിരുന്ന തമിഴ്നാട് പളനി സ്വദേശി പാണ്ഡ്യന്റെ വാഹനത്തിലേക്കാണ് കോട്ടയത്തേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് അമിത വേഗതയിൽ എത്തി ഇടിച്ചു കയറിയത്. ബസിന്റെ മുൻഭാഗം അപകടത്തിൽ തകർന്നു.
കച്ചവടക്കാരനും ബസ് യാത്രികരും തലനാരിഴക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. അപകടത്തെ തുടർന്ന് തിരക്കേറിയ ദേശീയപാതയിൽ ചാക്കിൽക്കെട്ടിവെച്ചിരുന്ന ഉള്ളി ചിതറി വീണു. ഏകദേശം ഒന്നര ടൺ ഉള്ളിയാണ് അപകടത്തെ തുടർന്ന് നഷ്ടപ്പെട്ടത്. ഇതേത്തുടർന്ന് റോഡിൽ ഗതാഗത തടസ്സവും ഉണ്ടായി.
കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

