Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ അഞ്ചുനില...

ഇടുക്കിയിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

text_fields
bookmark_border
ഇടുക്കിയിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ
cancel

ഇടുക്കി: ജില്ലയിലെ പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണു. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. അപകട സമയത്ത് കെട്ടിടത്തിലോ പരിസരത്തോ നിർമാണ തൊഴിലാളികൾ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

പാമ്പനാർ സ്വദേശി ആഗ്നലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി വലിയ ശബ്ദത്തോടെ കെട്ടിടം താഴേക്ക് പതിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി സുരക്ഷാ പരിശോധനകൾ നടത്തി.

കെട്ടിടത്തിന്റെ അടിത്തറയ്ക്കോ ഘടനയ്ക്കോ ഉണ്ടായ ബലക്ഷയം അപകടത്തിലേക്ക് നയിച്ചതായി സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണവും പരിശോധനകളും തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki NewsBuilding Collaps
News Summary - A building under construction collapsed in Pambanar, Idukki.
Next Story