Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂട്ടുകാരനുമായി മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ ആൺകുട്ടി മുങ്ങി മരിച്ചു

text_fields
bookmark_border
കൂട്ടുകാരനുമായി മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ ആൺകുട്ടി മുങ്ങി മരിച്ചു
cancel

തിരുവല്ല: കൂട്ടുകാരനുമൊത്ത് കുളിക്കാൻ ഇറങ്ങിയ 14 വയസ്സുകാരൻ മണിമലയാറ്റിൽ മുങ്ങി മരിച്ചു. തിരുമൂലപുരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർഥിയും തുകലശ്ശേരി ഐക്കാട് പ്ലാംന്തറ താഴ്ചയിൽ പി.എം അബ്ദുൽ സലാമിന്റെയും നജീറയുടെയും മകൻ ആസിഫ് മുഹമ്മദ് ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലരയോടെ മണിമലയാറ്റിലെ നാറാണത്ത് കടവിലായിരുന്നു സംഭവം. സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം സുഹൃത്തായ മാലിക് മുഹമ്മദ് ഹസ്സനുമായി ചേർന്ന് കടവിൽ കുളിക്കാൻ പോവുകയായിരുന്നു.

കുളിക്കാൻ ഇറങ്ങിയ ആസിഫ് കയത്തിൽ അകപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഹസ്സന്റെ കരച്ചിൽ കേട്ട് സമീപവാസികൾ ചിലർ ഓടിയെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കടവിൽ നിന്നും 50 മീറ്റർ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു. തിരുവല്ല പൊലീസ് എത്തി നടത്തിയ മേൽ നടപടിക്കു ശേഷം മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A boy drowned while bathing in Manimalayar with his friend
Next Story