തിരുവനന്തപുരത്ത് ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി
text_fieldsതിരുവനന്തപുരം: ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി. വാമനപുരത്തെ കാരേറ്റ് എന്ന സ്ഥലത്തെ വർക്ക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കമുകൻകുഴി സ്വദേശി ബാബു ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആക്രി പെറുക്കി ഉപജീവനം നടത്തി വരികയായിരുന്ന ബാബു സ്ഥിരമായി ഈ ബസിനുള്ളിലാണ് താമസിച്ചിരുന്നത്. മരണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
ബാബു ബന്ധുക്കളുമായും മറ്റും ബന്ധം സൂക്ഷിച്ചിരുന്നില്ല. ആക്രി പെറുക്കിക്കഴിഞ്ഞുള്ള സമയം ഈ ബസിനുള്ളിലാണ് ഇയാൾ ചെലവഴിച്ചിരുന്നത്. ഇന്ന് രാവിലെയും ഇയാളെ ഈ പ്രദേശത്ത് കണ്ടതായി പറയുന്നു. എന്നാൽ ഒരു മണിയോടെയാണ് ബാബുവിന്റെ മൃതദേഹം ജീവനക്കാർ ബസിനുള്ളിൽ കണ്ടത്. തുടർന്ന് കിളിമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

