Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ വ്യക്തിയുടെ...

സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടുപോത്ത് വീണു

text_fields
bookmark_border
bison
cancel

ഇടക്കുന്നം (കോട്ടയം): ഇടക്കുന്നത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടുപോത്ത് വീണു. ഇടക്കുന്നം സി.എസ്.ഐ പള്ളിക്കു സമീപം കൊച്ചുവീട്ടിൽ തോമസിന്റെ വീടിനോട് ചേർന്ന കിണറ്റിലാണ് കാട്ടുപോത്ത് അകപെട്ടത്. ചൊവ്വാഴ്ച രാത്രി ഏഴുമണി യോടെയാണ് സംഭവം.

തിങ്കളാഴ്ച ഇടക്കുന്നം ഭാഗത്ത് പോത്തിനെ കണ്ടവരുണ്ട്. പേമുണ്ടക്കൽ അബ്ദുൽ റഹീമിന്‍റെ പശുതൊഴുത്തിൽ കയറിയ കാട്ടുപോത്തിനെ വീട്ടുകാർ ബഹളം വച്ചതോടെ ഓടിയിരുന്നു. വനപാലകർ സ്ഥലത്തെത്തിയിരുന്നങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് കാട്ടുപോത്ത് കിണറ്റിൽ വീണത്.

കുറെ ദിവസമായി കൊക്കയാർ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപോത്തിനെ കണ്ടിരുന്നു. ജനവാസ കേന്ദ്രത്തിൽ തിങ്കളാഴ്ച രാത്രി കണ്ട കാട്ടുപോത്ത് സ്വകാര്യ തോട്ടത്തിലൂടെ പൂവഞ്ചി ഭാഗത്തേക്ക് നീങ്ങിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bison
News Summary - A bison fell into a private person's well
Next Story