Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപണിമുടക്ക് ഒമ്പത്...

പണിമുടക്ക് ഒമ്പത് മണിക്കൂർ പിന്നിട്ടു; സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതി, ചിലയിടത്ത് വാഹനങ്ങൾ തടഞ്ഞു

text_fields
bookmark_border
പണിമുടക്ക് ഒമ്പത് മണിക്കൂർ പിന്നിട്ടു; സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതി, ചിലയിടത്ത് വാഹനങ്ങൾ തടഞ്ഞു
cancel
Listen to this Article

കൽപ്പറ്റ: കേന്ദ്രസർക്കാറിന്റെ തൊഴിൽനയങ്ങൾക്കെതി​രെ സംയുക്ത തൊഴിലാളിസംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് ഒമ്പത് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ ബന്ദിന്റെ പ്രതീതി. കെ.എസ്.ആർ.ടി.സി, ഓട്ടോ-ടാക്സി എന്നിവയൊന്നും സർവീസ് നടത്തുന്നില്ല. ചില സ്ഥലങ്ങളിൽ ഊബർ ടാക്സികൾ സർവീസ് നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. വയനാട് കൽപ്പറ്റയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കേരളത്തിലുടനീളം കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. ചിലയിടത്ത് ജോലിക്കെത്തിയവരും സമരക്കാരും തമ്മിൽ ​വാക്കേറ്റമുണ്ടായി.

ലേ​ബ​ർ കോ​ഡു​ക​ള​ട​ക്കം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ തൊ​ഴി​ലാ​ളി-​ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്ത ട്രേ​ഡ്​ യൂ​നി​യ​നു​ക​ൾ അഹ്വാനം ചെയ്ത പണിമുടക്കാണ് പുരോഗമിക്കുന്നത്. പ​​ത്രം, പാ​​ൽ, ആ​​ശു​​പ​​ത്രി, മെ​​ഡി​​ക്ക​​ൽ സ്​​​റ്റോ​​ർ, ഫ​​യ​​ർ​​ഫോ​​ഴ്​​​സ്, ആം​​ബു​​ല​​ൻ​​സ്​ തു​​ട​​ങ്ങി​​യ അ​​വ​​ശ്യ സ​​ർ​​വി​​സു​​ക​ളെ പ​ണി​മു​ട​ക്കി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അതേസമയം പണിമുടക്കിന് സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്തവർക്ക് വ്യാഴാഴ്ചത്തെ ശമ്പളം നൽകി

അ​തേ​സ​മ​യം, ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ള്‍, മ​രാ​മ​ണ്‍ ക​ണ്‍വ​ന്‍ഷ​ന്‍, ശ​ബ​രി​മ​ല ദ​ര്‍ശ​നം തു​ട​ങ്ങി​യ​വ​ക്ക് ത​ട​സ്സ​മു​ണ്ടാ​യി​ല്ല. നി​ര​ത്തി​ലി​റ​ങ്ങു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ബ​ലം പ്ര​യോ​ഗി​ച്ചു ത​ട​യി​ല്ല.

1​0 കേ​​​ന്ദ്ര തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ളും ദേ​​ശീ​​യ തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ളും സം​​യു​​ക്ത​മാ​​യാ​​ണ്​ പ​​ണി​​മു​​ട​​ക്കു​ന്ന​ത്. എ​​ങ്കി​​ലും കേ​​ര​​ള​​ത്തി​​ൽ ഐ.​​എ​​ൻ.​​ടി.​​യു.​​സി പ്ര​​ത്യേ​​ക​​മാ​​യാ​​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. നി​യ​മ​സ​ഭ തെ​ര​​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​​ യോ​ജി​ച്ചു​ള്ള പ്ര​ക്ഷോ​ഭം ഒ​ഴി​വാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national striketrade unionKerala News
News Summary - A bandh-like situation prevails in the state, with vehicles blocked in some places
Next Story