Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവന്റെ അവശേഷിക്കുന്ന...

ജീവന്റെ അവശേഷിക്കുന്ന തുടിപ്പിൽനിന്ന് പിഞ്ചുബാലന് രണ്ടാം ജന്മം

text_fields
bookmark_border
ജീവന്റെ അവശേഷിക്കുന്ന തുടിപ്പിൽനിന്ന് പിഞ്ചുബാലന് രണ്ടാം ജന്മം
cancel
camera_alt

കു​ട്ടി​യെ പ​രി​ച​രി​ച്ച ആ​രോ​ഗ്യ സം​ഘം

അ​മ്പ​ല​പ്പു​ഴ: വ​ഴി​യ​രി​കി​ൽ അ​വ​ശ​നാ​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ദി​വാ​സി പി​ഞ്ചു​ബാ​ല​ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ്വാ​ന്ത്വ​ന​ത്തി​ന്റെ ത​ടോ​ല​ലി​ൽ കി​ട്ടി​യ​ത് ര​ണ്ടാം ജ​ന്മം. പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട്, താ​മ​ര​പ്പാ​ടം ചു​ള്ളി​യാ​ർ​മേ​ട് അ​ള​കപു​രി കോ​ള​നി​യി​ൽ മു​രു​ക​ൻ-​മ​ഹേ​ശ്വ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ര​ണ്ട് വ​യ​സു​കാ​ര​നാ​ണ് ജീ​വ​ന്റെ അ​വ​ശേ​ഷി​ക്കു​ന്ന തു​ടി​പ്പി​ൽ നി​ന്നും ജീ​വി​ത​വ​ഴി​യി​ലേ​ക്ക് ക​ര​ക​യ​റി​യ​ത്. ഇ​വ​രു​ടെ ദ​യ​നീ​യ അ​വ​സ്ഥ മാ​ധ്യ​മം ക​ഴി​ഞ്ഞ 26 ന് ​വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു. തൊ​ട്ട​ടു​ത്ത​ദി​വ​സം ഇ​വ​രു​ടെ ചി​കി​ത്സ ചെ​ല​വി​നാ​യു​ള്ള അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ളു​മു​ണ്ടാ​യി.

2026 ജൂ​ൺ 27-ന് ​രാ​വി​ലെ 11 ഒാ​ടെ​യാ​ണ് കാ​യം​കു​ള​ത്ത് വ​ഴി​യ​രി​കി​ൽ അ​മ്മ​യ്ക്കൊ​പ്പം അ​ല​ഞ്ഞു​തി​രി​യു​ന്ന നി​ല​യി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ഇ​ട​പെ​ട്ട പോ​ലീ​സ്, ഇ​രു​വ​രെ​യും ര​ക്ഷി​ച്ച് കു​ട്ടി​യെ കാ​യം​കു​ളം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​യു​ടെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​നി​ല തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മാ​വേ​ലി​ക്ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​നാ​യ ഡോ. ​ശ്രീ​പ്ര​സാ​ദ് ഇ​ട​പെ​ട്ട് അ​തേ ദി​വ​സം ത​ന്നെ കു​ട്ടി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പീ​ഡി​യാ​ട്രി​ക് ഇ​ന്റ​ൻ​സീ​വ് കെ​യ​ർ യൂ​നി​റ്റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ശി​ശു​രോ​ഗ​വി​ഭാ​ഗം യൂ​നി​റ്റ് ചീ​ഫ് ഡോ. ​ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സം​ര​ക്ഷ​ണ​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​മ്പോ​ൾ കു​ട്ടി തീ​ർ​ത്തും മെ​ലി​ഞ്ഞൊ​ട്ടി, തൊ​ലി ചു​ക്കി​ചു​ളി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. 3.5 കി​ലോ​ഗ്രാം മാ​ത്ര​മാ​യി​രു​ന്നു ഭാ​രം. ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യ കു​ട്ടി​യു​ടെ തൂ​ക്കം ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും 4.6 കി​ലോ​ഗ്രാം ആ​യി.

നി​ല​വി​ൽ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യ​തോ​ടെ കു​ടും​ബം സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ക​ല​ക്ട​ർ, പൊ​ലീ​സ് വ​കു​പ്പ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്ഡോ.​ല​ക്ഷ്മി പി.​എ​ൽ ,ശി​ശു​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സി​റി​ൽ ഇ​ഗ്‌​നേ​ഷ്യ​സ് റൊ​സാ​രി​യോ, യൂ​നി​റ്റ് ചീ​ഫ് ഡോ. ​ജോ​സ്.​ഒ, എ​ൻ.​എ​ച്ച്.​എം, ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ്, ഐ.​സി.​ഡി.​എ​സ്, സി.​ഡ​ബ്ല്യു.​സി, പി. ​ജി. ഡോ​ക്ട​ർ​മാ​ർ,സി. ​എ​ൻ.​ഒ ലി​സ്സി ജോ​ർ​ജ്,പി.​ഐ.​സി.​യു ഹെ​ഡ് ന​ഴ്‌​സ് ലി​ൻ​സി മോ​ൾ മാ​ത്യു, മ​റ്റ് ന​ഴ്‌​സി​ങ്-​പാ​രാ​മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ർ, എ​ന്നി​വ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​ർ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​വു​മാ​ണ് കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatmentNewborn babySurvival StoryAlappuzha medical college
News Summary - ജീവന്റെ അവശേഷിക്കുന്ന തുടിപ്പിൽനിന്ന് പിഞ്ചുബാലന് രണ്ടാം ജന്മം
Next Story