Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2026 4:02 PM IST Updated On
date_range 10 May 2026 4:02 PM ISTവിജയിയെ കാണാന്‍ 650 കീലോമാറ്റർ കാൽനടയാത്ര: മലപ്പുറം താനൂരിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര തിരിച്ച് മലയാളി ദമ്പതികൾ
text_fieldsbookmark_border
camera_altദമ്പതികൾ യാത്രക്കിടെ
പാലക്കാട്: തമിഴ്നാട് മുഖ‍്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയിയെ കാണാനായി മലപ്പുറത്ത് നിന്ന് ചെന്നൈയിലേക്ക് 650 കിലോമീറ്റർ കാൽനടയാത്ര ചെയ്ത് ദമ്പതികൾ. ഡ്രൈവറായ കെ.എസ് മുഹമ്മദ് റാഫിയും ഭാര്യ ഉമ്മു ഷഹനമോളുമാണ് കഴിഞ്ഞ വ്യാഴാഴ്ച താനൂരിൽ നിന്നും ചെന്നൈയിലേക്ക് യാത്ര തിരിച്ചത്.
ചൂടിലും മഴയിലും തളരാതെ പരസ്പരം താങ്ങായി അവർ തങ്ങളുടെ പ്രിയ താരത്തിനെ കാണാന്‍ പുറപ്പെട്ടിരിക്കുകയാണ്. യാത്രയുടെ വീഡിയോ മല്ലു കിക്ക്സ് ട്രാവൽ എന്ന യൂട്യൂബ് ചാനലിൽ ഇരുവരും പങ്കുവെക്കുന്നുണ്ട്. കാൽ നടയായി പലാക്കാട് വഴി തമിഴ് നാട്ടിലേക്ക് കടന്ന് ചെന്നൈയിലേക്ക് പോകാനാണ് ഇരുവരും ഉദ്ദേശിക്കുന്നത്. നിലവിൽ ഇവർ പട്ടാമ്പി പിന്നിട്ടതായി യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

