ബാലരാമപുരത്ത് 63 കാരിയുടെ കാല്‍ കമ്പിപ്പാര ഉപയോഗിച്ച് തല്ലിയൊടിച്ചു
text_fieldsതിരുവനന്തപുരം: ബാലരാമപുരത്ത് മുഖം മറച്ചെത്തിയ യുവാവ് വയോധികയുടെ കാൽ തല്ലിയൊടിച്ചു. ആറാലുംമൂട് തലയൽ പുന്നക്കണ്ടത്തിൽ വാസന്തിക്കാണ്(63) അജ്ഞാതന്‍റെ അക്രമാണത്തിൽ പരിക്കേയത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. ഒന്നിലെറെ തവണ അടിയേറ്റ് കാൽ ഒടിഞ്ഞ് തൂങ്ങിയ അവസ്ഥയിൽ ആയിരുന്നു.
സമീപത്തെ പാല്‍ സൊസൈറ്റിയിൽ പോകുമ്പോൾ മുഖം മറച്ചെത്തിയാൾ കമ്പിപ്പാര ഉപയോഗിച്ച് ഇവരെ അടിക്കുകയായിരുന്നുവെന്ന് വാസന്തി പറയുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും ആക്രമണം നടത്തിയ ആൾ രക്ഷപ്പെട്ടു.
സമീപവാസികൾ കാലിന് ഗുരുതരമായി പരിക്കേറ്റ വാസന്തിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ക്ഷീരകർഷകയായ വാസന്തി മികച്ച കർഷകക്കുള്ള അവാർഡും നേടിയിട്ടുള്ള വനിതയാണ്.
അടുത്തിടെ ഫോണിൽ ആരോ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ആക്രമണത്തിന് ശേഷം വാസന്തി മക്കളെ അറിയിച്ചിരുന്നു. സംഭവത്തില്‍ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ മെബൈൽ ടവറുകളും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുമാണ് പൊലീസ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

