Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറുപത്തൊന്നുകാരൻ സൈക്കിളിൽ നിന്നും വീണു മരിച്ചു

text_fields
bookmark_border
KP Murali
cancel

തിരുവല്ല: പത്തനംതിട്ട കല്ലുങ്കൽ സ്വദേശിയായ 61കാരൻ സൈക്കിളിൽ നിന്നും വീണു മരിച്ചു. കല്ലുങ്കൽ പാപ്പിനാട്ടിൽ വീട്ടിൽ കെ.പി. മുരളിയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ തുകലശ്ശേരി ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപമായിരുന്നു സംഭവം.

തലക്ക് ഗുരുതര പരിക്കേറ്റ് വഴിയരികിൽ വീണു കിടന്നിരുന്ന മുരളിയെ സമീപവാസികൾ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു മണിയോടെ മരിച്ചു.

അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാര്യ: ശ്യാമള. മക്കൾ: ശ്യാം, ശരത്. മരുമകൾ: നിഖില. സംസ്കാരം പിന്നീട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A 61-year-old man fell off his bicycle and died in Pathanamthitta
Next Story