Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചായക്കടക്കാരന്‍റെ മർദനമേറ്റ് ചികിത്സയിരുന്ന 60കാരൻ മരിച്ചു

text_fields
bookmark_border
muhammed rawther
cancel

തിരുവല്ല: പരുമലയിൽ ചായക്കടക്കാരന്റെ മർദനമേറ്റ് ചികിത്സയിരുന്ന 60കാരൻ മരിച്ചു. വെണ്മണി പുന്തല റിയാസ് ഭവനിൽ മുഹമ്മദ് റാവുത്തർ ആണ് മരിച്ചത്.

കഴിഞ്ഞ ഡിസംബർ 21ന് രാത്രി ഒമ്പത് മണിക്കായിരുന്നു മുഹമ്മദ് റാവുത്തർക്ക് മർദനമേറ്റത്. സംഭവത്തിൽ പുളിക്കീഴ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത പരുമല കോട്ടക്ക മാലി കോളനിയിൽ വാലുപറമ്പിൽ വീട്ടിൽ മാർട്ടിൻ (48) റിമാൻഡിലാണ്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും.

പരുമല സെന്‍റ് ഗ്രിഗോറിയസ് ആശുപത്രിക്ക് മുമ്പിൽ ചായക്കട നടത്തുകയാണ് പ്രതിയായ മാർട്ടിൻ. ഇയാളുടെ കടയിൽ നിന്നും ചായ കുടിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മുഹമ്മദ് റാവുത്തരെ പ്രതി ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുഹമ്മദ് റാവുത്തർ പുലർച്ചെയോടെ മരണപ്പെട്ടു.

പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് ഡിവൈ.എസ്.പി എസ്. അർഷാദ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A 60-year-old man died after being beaten by a tea seller in Parumala, Thiruvalla
Next Story