Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകളെ കാണാനെത്തിയ...

മകളെ കാണാനെത്തിയ 19കാരനെ പിതാവ് കുത്തിക്കൊന്നു

text_fields
bookmark_border
knife with blood
cancel

തിരുവനന്തപുരം: മകളെ കാണാനെത്തിയ 19കാരനെ പിതാവ് കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. പേട്ട സ്വദേശി അനീഷ് ജോർജാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 19 വയസ്സായിരുന്നു. പ്രതി ലാലു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടാണ് ലാലു ഉണർന്നത്. അനീഷിനെ കണ്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് കുത്തുകയായിരുന്നു. ഇതിനുശേഷം പൊലീസ് സ്റ്റേഷനിലെത്തി വീട്ടിൽ ഒരു യുവാവ് കുത്തേറ്റ് കിടക്കുന്നുണ്ടെന്നും ആശുപത്രിയിൽ എത്തിക്കണമെന്നും പറയുകയായിരുന്നു.

പൊലീസ് യുവാവിനെ മെഡിക്കൽ കോളേജിലേക്കെത്തിച്ചെങ്കിലും അപ്പോഴേക്കും അനീഷ് മരിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലാണ്.


Show Full Article
TAGS:stabbed to death 
News Summary - A 19-year-old man was stabbed to death by his father while visiting his daughter
Next Story