Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2023 1:20 PM GMT Updated On
date_range 25 May 2023 1:20 PM GMTമാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് മർദ്ദിച്ചു; മൂന്നുപേർക്കെതിരെ കേസെടുത്തു
text_fieldsbookmark_border
പാലക്കാട്: മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് 17 കാരനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പൊലീസ് മൂന്നുപേർക്കെതിരെ കേസെടുത്തു. പാലക്കാട് എരുത്തേമ്പതിയിലാണ് സംഭവം. പട്ടികജാതിക്കാരനായ കുട്ടിക്കാണ് മർദ്ദനമേറ്റത്. പരമശിവം , ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർ ചേർന്നാണ് മർദ്ദിച്ചത്.
പണവും മാമ്പഴവും മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം കണ്ടാണ് മർദ്ദിച്ചതെന്നാണ് പ്രതികൾ പറയുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ചെരുപ്പ് കൊണ്ടും വടി കൊണ്ടുമാണ് മൂന്ന് പേരും മർദ്ദിച്ചതെന്നാണ് പരാതി. സംഭവത്തിൽ ഇന്ന് കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകിയതോടെയാണ് കേസെടുത്തത്.
Next Story