കഞ്ചാവ് നല്‍കി 15കാരനെ പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍
text_fieldsകണ്ണൂര്‍: കണ്ണൂര്‍സിറ്റി ആയിക്കരയിൽ കഞ്ചാവ് ബീഡി നല്‍കി 15 വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കടലായി സ്വദേശി ഷെരീഫി (45) നെയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ 15കാരന് കഞ്ചാവ് ബീഡി നൽകിയ ശേഷം ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് കുട്ടി ഉപയോഗിക്കുന്ന ഫോൺ നമ്പർ അയൽവാസി വഴി ലഭിച്ച ഷെരീഫ് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കഞ്ചാവ് ഉൾപ്പെടെ ലഭിക്കുമെന്ന് പറഞ്ഞാണ് അയൽവാസി ഷെരീഫിനെ പരിചയപ്പെടുത്തുന്നത്. കുട്ടിയെ കഞ്ചാവ് വിതരണക്കാരനായി ഉപയോഗിക്കാനാണ് ശ്രമമെന്ന് കരുതുന്നു.
കഴിഞ്ഞ ദിവസം കുട്ടി വീട്ടുകാരോട് കാര്യം പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ആയിക്കരയിലെ മത്സ്യത്തൊഴിലാളികളുടെ ഷെഡിന് സമീപം ഷെരീഫ് എത്തി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടയിൽ ബന്ധുക്കൾ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. സംഭവത്തില്‍ ഒളിവിലായ സിറ്റി സ്വദേശി റഷീദ് കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

